പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത കണ്ടുപിടിക്കാന്‍ ആരോഗ്യവകുപ്പില്‍ നൂതന സംവിധാനം
10/10/2018
തിരു: പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പില്‍ നൂതന സംവിധാനം ഏര്പ്പെടുത്തിവരുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഫണ്ടസ് ക്യാമറ ഉപയോഗിച്ച് കണ്ണിന്റെ റെറ്റിനയുടെ ചിത്രമെടുത്ത് പരിശോധിക്കുന്ന സംവിധാനമാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്ക പ്പെട്ട ആശുപ്രതികളില്‍ ഇപ്പോള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു വേണ്ടി നയനാമൃതം അഥവാ ഡയബറ്റിക് ററ്റിനോപ്പതി സ്കീനിംഗ് പ്രോഗ്രാം എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രമേഹ രോഗത്തിന്റെ മൂന്ന് പ്രധാന സങ്കീര്‍ണതകളില്‍ ഒന്നായ നേത്രപടല അന്ധതഫലപ്രദമായി കണ്ടുപിടിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപ്രതികളിലും ഫണ്ടസ് ക്യാമറ ഉപ യോഗിച്ചുളള രോഗനിര്‍ണയ സൗകര്യം ലഭ്യമാക്കുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ ഓര്‍ണേറ്റ് ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി 16 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഹാന്റ് ഹെല്‍ഡ് ഫണ്ടസ് ക്യാമറ വാങ്ങി നല്‍കിയിട്ടുണ്ട്. ഇതിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വരുന്ന പ്രമേഹരോഗി കളില്‍ നേത്രപടല അന്ധത പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന രോഗി കളെ വിദഗ്ധ ചികിത്സയ്ക്കായി നേത്രരോഗ വിദഗ്ധന്റെ സമീപത്തേയ്ക്ക് റഫര്‍ ചെയ്യുന്നതാണ്.
നേത്രപടല അന്ധത നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ലേസര്‍ ചികിത്സയിലൂടെയും ഫലപ്രദ മായ കുത്തിവയ്പ്പിലൂടെയും രോഗം നിയന്ത്രണ വിധേയമാക്കാവുന്നതാണ്. ഇതിനായുളള ലേസര്‍ മെഷീന് തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, ചിറയിന്‍കീഴ്, പുനലൂര്‍ താലൂക്ക് ആശുപ്രതി, നെയ്യാറ്റിന്‍കര, കണ്ണൂര്‍ ജില്ലാ ആശുപ്രതി, തിരുവനന്തപുരം കണ്ണാശുപ്രതി എന്നിവടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒരു സ്റ്റാഫ് നഴ്സിനും ഡോക്ടര്‍ക്കും നയനാമൃതം പദ്ധതിയോടനു ബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെ ത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ആശ വേളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതാണ്.
പ്രമേഹ രോഗം ഉളളവരില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവിലോ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തേണ്ടതാണ്. ആരംഭത്തില്‍ തന്നെ ഇത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കണ്ണിനകത്ത് രക്തസ്രാവമുണ്ടാകുകയും ക്രമേണ റെറ്റിനല്‍ ഡിറ്റാച്ച്മെന്റ് എന്ന അവസ്ഥയില്‍ എത്തുകയും അന്ധതയ്ക്ക് കാരണമാകുകയും ചെയ്യാം. അതിനാല്‍ തന്നെ പ്രമേഹ രോഗികളില്‍ അന്ധതയ്ക്ക് കാരണമാകുന്ന ഈ രോഗം തുടക്കത്തിലേ തന്നെ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
തിരു:സംസ്ഥാന സർക്കാർ ആയിരംദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾഫെബ്. 20 മുതൽ 27 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 20ന് വൈ കിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ നിർവഹിക്കും. സമാപനസമ്മേളനം 27ന് വൈകിട്ട് തിരുവന ന്തപുരം സെൻട്ര...തുട൪ന്ന് വായിക്കുക
തിരു: ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്സ്പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവ ബോധം സൃഷ്ടിക്...തുട൪ന്ന് വായിക്കുക
തിരു: ക്യാന്‍സര്‍ ചികിത്സ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്യാന്‍ സര് സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇ...തുട൪ന്ന് വായിക്കുക
തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര ത്തില്‍ മുക്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു.ലാസ്റ്റ് ചാന്‍സ്,ദി ലോക്ക് എന്നീ ഷോര്‍ട് ഫിലി മുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാര...തുട൪ന്ന് വായിക്കുക
തിരു: കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുന്നതിലാണ് എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന് പറഞ്ഞു. നേരത്തെ തിരിച്ചറിയുന്ന രോഗം സുഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു....തുട൪ന്ന് വായിക്കുക
തിരു: പ്രമുഖ എഴുത്തുകാരന് വേണുഗോപാലന്‍.കെ.എ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച നവലിബറലിസം എന്ന പുസ്തകം പ്രമുഖഎഴുത്തുകാരനും മുന്‍എം.പിയുമായഎസ്.രാമചന്ദ്രന് പിള്ള പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണനും കേരള ഓപ്പണ്യൂണിവേഴ്സിറ്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് രാജ്യം. മനുഷ്യത്വമില്ലാത്ത ആക്രമണ ത്തിൽ രാജ്യത്തിനകത്തും പുറത്തും രോഷം അണപൊട്ടി. ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക രാഷ്ട്രങ്ങൾ. ഇന്ത്യ കണ്ട ഏറ്റവും വലിയ ചാവേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 ജവാന്മാ ...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിന് കാര്യ മായ സംഭാവനകള്‍ നല്കാന് സ്കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആന്റ് പ്ലാനിംഗ് സഹായകര മാകുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ...തുട൪ന്ന് വായിക്കുക
തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കു ന്നതിന് ആദ്യഘട്ടമായി 9.35 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.2017 ഒക്ടോബര്‍ 1 ലെ സു...തുട൪ന്ന് വായിക്കുക
തിരു: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിലെ കേഡര്‍ സംയോജന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ശമ്പളം ഏകീകരിക്കുന്നതി നുള്ള നടപടികള്‍ക്ക് തുടക്കമായി. ശമ്പള ഏകീകരണ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി റിട്ട യേര്ഡ...തുട൪ന്ന് വായിക്കുക
മുട്ടത്തറ സഹകരണബാങ്കിന്റെ എട്ടാമത് ശാഖയുടെ ഉദ്ഘാടനം പൂന്തുറയില്‍ സഹകരണ,ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.