Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി കേരള സ്ത്രീ ഇന്നലെ ഇന്ന് നാളെ ദ്വി ദിന ശില്പശാല ഉദ്ഘാടനം ചെയ്തു ഓണം ബംമ്പര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്

വിദ്യാഭ്യാസം

കൂടുതല്‍ 

പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം: മന്ത്രി സി.രവീന്ദ്രനാഥ്

22/8/2018

തിരു:സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറ യ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതി യിൽ കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടി സംസ്ഥാനസർക്കാർ കൈക്കൊള്ളുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരും സജീവമായി പങ്കാളികളാ കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

ഏകദേശം 650 ഓളം വിദ്യാലയങ്ങൾക്കു പ്രളയത്തിൽ നേരിട്ട് നാശനഷ്ടങ്ങൾ വന്നതായാണ് പ്രാഥമി ക കണക്കുകൾ. ആഗസ്റ്റ് 29-ന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ സ്കൂളുകളും പരിസരവും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കാൻ നമുക്കാകണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത, വൃത്തിയുള്ള ടോയ്‌ലറ്റുകൾ തുടങ്ങിയവ ഉറപ്പാക്കൽ വളരെ പ്രധാനമാണ്. കെട്ടിടങ്ങളുടെ ദൃഡത ഉറപ്പാക്കി മാത്രമേ സ്കൂളുകൾപ്രവര്‍ത്തിക്കാവൂ. സ്കൂളുകൾ ശുചീകരിക്കുന്നതിന് അദ്ധ്യാ പകരോടൊപ്പം പി.ടി.എ അംഗങ്ങളും എസ്.എം.സിയും ജീവനക്കാരും ഉദ്യോഗസ്ഥരും സാക്ഷരതാ പ്രേരക്.മാരും പഠിതാക്കളും എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് വോളന്റി യർമാരും പങ്കുചേരണം.ക്യാമ്പുകളിൽ തുടരേണ്ടി വരുന്ന ദുരിതബാധിതർക്കു ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം.

പ്രളയത്തിൽ പാഠപുസ്തകങ്ങൾ, നോട്ടു പുസ്തകങ്ങൾ യൂണിഫോം എന്നിവ നഷ്ടമായ വിദ്യാർത്ഥി കൾക്കു ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ തന്നെ പുതിയവ നല്കുന്നതിനുള്ള ക്രമീകരണ ങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ച സ്കൂളുകളിൽ അടിയന്തിരമായി അറ്റകുറ്റ പണി നടത്തും. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് നടപടിക്രമങ്ങളിൽ ഇളവ് അനുവദിച്ചു സൗജന്യ മായി സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ, ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർസെക്കണ്ടറി ഡയറക്ട്രേറ്റുകളിൽ പ്രത്യേക സെല്ലുകൾരൂപീകരി ക്കുന്നതിന് നിർദ്ദേശം നല്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാഡയറക്ടറേറ്റുകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഏകോപിച്ച് പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതിതയ്യാറാക്കിയിട്ടുണ്ട്. ഡി.പി.ഐ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റുകൾ ഫാസ്റ്റ് ട്രാക്ക് മോഡിൽ സംവിധാനങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഓണാവധികഴിഞ്ഞ് തിരിച്ചെത്തുന്നവിദ്യാർ ത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മാനസികമായി കരുത്തു നല്കുന്നതിനുംവിദ്യാർ ത്ഥികളെ വിളിച്ചുകൂട്ടി അവർക്കാവശ്യമായ ഉപദേശനിർദ്ദേശങ്ങൾ നല്കുന്നതിനും അദ്ധ്യാപകർ മുൻകൈയെടുക്കണം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും മാലിന്യ സംസ്കരണത്തിന്റെയും പ്ലാസ്റ്റിക് വർജ്ജനത്തിന്റെയും പ്രധാന്യം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിനു തുടർ പരിപാടികൾ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമൃത വിശ്വവിദ്യാപീഠത്തിലെ പതിനാറാമത് ബിരുദദാന ചടങ്ങ് നടത്തി

തിരു: അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവു മാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാത്ഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമ യോടും വിവേക...തുട൪ന്ന് വായിക്കുക


മാതൃക അദ്ധ്യാപകനുളള അവാർഡ് ശ്രീനാരായണപുരം സ്വദേശി ഹരീഷിന്

തൃശൂർ :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനർഹനായ ഹരീഷ് മാഷെ തേടിയെത്തി യത് അർഹതയ്ക്കുള്ള അംഗീകാരം. കയ്പമംഗലം ഫിഷ റീസ് വൊക്കേഷണൽ ഹയർ സെക്കൻ ഡറി സ്‌കൂളിലെ പ്രധാനാധ്യാപക നായ ശ്രീനാരായണപുരം സ്വദേശി കെ കെ ഹരീഷ്‌കുമാറിനാണ് ഈ വർഷ ത്തെ മാതൃക അധ്യാപകനുള്ള അവാർ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി

തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279, ഹോമിയോപ്പതിയിൽ ...തുട൪ന്ന് വായിക്കുക


സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

(ഫോട്ടോ ക്യാപ്ഷന്‍: നാക് അക്രെഡിറ്റേഷനില്‍ കോളേജിന് എ++ നേടിയ ആഹ്ലാദത്തില്‍ സെന്റ് തെരേസാസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും) കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോ ളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍...തുട൪ന്ന് വായിക്കുക


സൈനിക് സ്‌കൂൾ പ്രവേശനത്തിന് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ -2020 ന് അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക...തുട൪ന്ന് വായിക്കുക


പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി

തിരു: പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മനസ്സിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പരിപാടി നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം വികസിപ്പിച്ച മോഡ്യൂളുകൾ പ്രയോജനപ്പെടുത്തി മനസിന്റെ പുനർനിർമാണ പരിപാടി സംഘടിപ്പിക്ക...തുട൪ന്ന് വായിക്കുക


റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലന കളരി

തിരു: ഐസിറ്റി അക്കാദമി ഓഫ് കേരളയും യു.ഐ പാത്ത്് കമ്പനിയും സംയുക്തമായി റോബോട്ടിക് പ്രോസസ് ഓട്ടോമോഷന്‍ കോഴ്‌സില്‍ സൗജന്യ പരിശീലനക്കളരി സംഘടിപ്പിക്കു ന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 4.30 വരെ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനി യോസ് കോളജിലെ ബി-ഹ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി 2019ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരു: 2019ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീ ക്ഷാഭവൻ അറിയിച്ചു. സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷ ൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2018 എസ്. എസ്. എൽ.സി സർട്ടിഫിക്കറ്റുകൾ നിലവി...തുട൪ന്ന് വായിക്കുക


അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

തിരു: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡുംയംഗ് സയന്‍റിസ്റ്റ് കോൺക്ലേവുംകോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ 30, 31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


അമൃത സ്കൂൾ ഓഫ് എൻജിനീയറിംഗ് നാഷണൽ സയൻസ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു

കൊച്ചി: രണ്ടാമത് നാഷണൽ സയൻസ് ഒളിംപ്യാഡും യംഗ് സയന്‍റിസ്റ്റ് കോൺക്ലേവും കോയമ്പ ത്തൂർ അമൃതസ്കൂൾ ഓഫ് എൻജിനീയറിംഗിൽ ഒക്ടോബർ30,31 തീയതികളിൽ സംഘടിപ്പിക്കുന്നു. ശാസ്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിലെവിവിധപ്രശ്നങ്ങൾക്ക് പരിഹാരംകാണു ന്നതിനുള്ള ആശയങ്...തുട൪ന്ന് വായിക്കുക


എല്ലാ പ്രൈമറിസ്‌കൂളുകളും രണ്ടുമാസത്തിനകം ഹൈടെക് : വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനു ള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച വലിയ ലക്ഷ്യം സാക്ഷാത്കരിക്കാ...തുട൪ന്ന് വായിക്കുക


ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബി വോക് കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി; പ്രമുഖ ധനകാര്യ മാനേജ്‌മെന്റ് കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എച്ച്എസ്എഇ) രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാ ശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന...തുട൪ന്ന് വായിക്കുക


ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു:2019 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പരീക്ഷാ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഉത്ത രക്കടലാസുകളുടെ പുനർമൂല്യ നിർണ്ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പ...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം ടെക്​നോളജി ബിസിനസ് ഇൻക്യുബേറ്റർ സ്റ്റാർട്ടപ്പുകൾക്കായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള ടെക്​നോളജി ബിസിനസ് ഇൻക്യൂബേറ്റർ സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിന് സഹായങ്ങൾ നൽകുന്നതിനുമായി ആക്​സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു. 15 സംസ്ഥാനങ്ങളി...തുട൪ന്ന് വായിക്കുക


ബി.എഫ്.എ. പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം

തിരു: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർ ക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 11 വരെ സമർപ്പിക്കാം. പ്രവേശന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.