Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത് മുഖ്യമന്ത്രിമാർ ആരൊക്കെ ബുധനാഴ്ച അറിയാം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പട്ടം ബസ്സ്റ്റാന്‍റിന് ശാപമോക്ഷം പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

14/8/2018

കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയ പതാക യുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടി ന്റെ തിളക്കം.

ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല്‍ക്കരണ പരിപാടിക്ക് എബി തുടക്കം കുറിച്ചത്. 1996ല്‍ അന്നത്തെ ആരോഗ്യമന്ത്രി എ.സി.ഷണ്‍മുഖദാസിനൊപ്പം ഒരു യാത്ര കഴിഞ്ഞ് ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങിയപ്പോള്‍ കാറിലെ ദേശീയപതാക അഴിച്ചു മാറ്റുന്നത് എബി ശ്രദ്ധിച്ചു. മന്ത്രിയോട് ഇക്കാര്യം ആരാഞ്ഞപ്പോള്‍ അദ്ദേഹം ദേശീയപതാക ഉപ യോഗ ചട്ടങ്ങളെക്കുറിച്ചു പറഞ്ഞു കൊടുത്തു. ഇതേത്തുടര്‍ന്നു ദേശീയപതാക ഉപയോഗക്രമത്തെ ക്കുറിച്ച് എബി വിവരങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. തുടര്‍ന്നു ദേശീയപതാക, ദേശീയഗാനം എന്നിവയുടെ മഹത്വത്തെക്കുറിച്ച് പ്രചാരണം ആരംഭിച്ചു. തെറ്റായ രീതിയില്‍ ദേശീ യപതാക കൈകാര്യം ചെയ്യുന്നവരെ നിയമങ്ങള്‍ ഓര്‍മ്മിപ്പിച്ചു ബോധവല്‍ക്കരിക്കാനുള്ള പരിപാടി കള്‍ക്കും തുടക്കം കുറിച്ചു.

ദേശീയപതാക ചട്ടങ്ങള്‍ക്കു വിരുദ്ധമായി കൈകാര്യം ചെയ്യുന്നതിന്റെ നിരവധി തെളിവുകള്‍ ശേഖ രിച്ചു 1999ല്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനു പരാതി അയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസായി രുന്ന എ.ആര്‍.ലക്ഷ്മണ്‍ പരാതിക്കത്ത് റിട്ട് ഹര്‍ജിയായി പരിഗണച്ചു. തുടര്‍ന്നു ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ ബോധവല്‍ക്കരണത്തിനായി സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഒപ്പം എബിയുടെ ദേശീയബോധത്തെ പ്രശംസിക്കുകയും ചെയ്യുകയുണ്ടായി.

തെറ്റായ രീതിയില്‍ ദേശീയപതാക ഉപയോഗിക്കുന്ന ആയിരക്കണക്കിനാളുകളെയും സ്ഥാപനങ്ങളെ യും തെറ്റു ചൂണ്ടിക്കാട്ടി തിരുത്തിക്കാന്‍ എബിക്കായിട്ടുണ്ട്. തിരുത്താന്‍ തയ്യാറാകാത്തവര്‍ക്കെ തിരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതികള്‍ കൊടുത്ത് അവര്‍ക്കു തിരുത്തല്‍ നല്‍കാനും എബി ക്കു കഴിഞ്ഞിട്ടുണ്ട്.. അതിന് ഡല്‍ഹിയെന്നോ പാലായെന്നോ മദ്രാസെനോ വ്യത്യാസമില്ല. ദേശീയ പതാകയോ ദേശീയഗാനമോ ചട്ടവിരുദ്ധമായി ഉപയോഗിച്ചാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താ നായി കണ്ണും കാതും തുറന്നു വച്ചിരിക്കുകയാണ് ഈ ദേശസ്‌നേഹി. ദേശീയപതാകയുടെയുംദേശീയ ഗാനത്തിന്റെയും ബോധവല്‍ക്കരണത്തിനായി ലഘുലേഖകളും പുസ്തകങ്ങളും തയ്യാറാക്കി സൗജ ന്യമായി വിതരണം ചെയ്യുന്നുണ്ട്.

കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയം. മത്സരത്തിനു മുന്നോ ടിയായി ദേശീയ ഗാനാലാപനം നടക്കുന്നു. കളിക്കാരും കാഴ്ചക്കാരും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് നെഞ്ചത്ത് കൈ വയ്ക്കുകയും അലക്ഷ്യമായി നില്‍ക്കുകയും ചെയ്യുന്നു. ഇതു ടെലിവിഷനി ലൂടെ ശ്രദ്ധയില്‍പ്പെട്ട എബി ഉടന്‍ തന്നെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി. ഇതേ ത്തുടര്‍ന്ന് പോലീസ് കീഴ് വഴക്ക ലംനത്തിനെതിരെ നടപടിയെടുത്തു. മറ്റൊരു സംഭവം. ദിലീപന്‍ മഹേന്ദ്രന്‍ എന്ന തമിഴ് യുവാവ് ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായി ലൂടെ പ്രചരിപ്പിച്ചു. എബിയുടെ പരാതിയെത്തുടര്‍ന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയും നടപടി എടുക്കുകയും ചെയ്തിരുന്നു.

കറന്‍സി നോട്ടുകളില്‍ എഴുതുന്നതിനും നോട്ടുകള്‍ മാലയായി ഉപയോഗിക്കുന്നതിനുമെതിരെ സര്‍ക്കുലര്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിച്ചത് എബി ജെ. ജോസിന്റെ പരാതിയായി രുന്നു. തെരഞ്ഞെടുപ്പു യന്ത്രങ്ങളില്‍ അപരന്മാരെ ഒഴിവാക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ചേര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കു പിന്നിലും എബിയുടെ നിവേദനമായിരുന്നു.

ദേശീയപതാക മന: പൂര്‍വ്വമല്ലാതെ ദുരുപയോഗിക്കപ്പെട്ടാല്‍ അതിനുത്തരവാദികളായവരെ മൂന്നു വര്‍ഷം ശിക്ഷിക്കാനോ പിഴയൊടുക്കാനോ അല്ല എബിയുടെ പോരാട്ടം. ദേശീയപതാകയുടെ മഹ ത്വം മനസിലാക്കി ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന സന്ദേശം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് എബി ജെ. ജോസ് പറയുന്നു. നമ്മുടെ രാജ്യാഭിമാനത്തിന്റെ പ്രതീകമായ ദേശീയപതാകയെയും ദേശീയഗാനത്തെയും വരും തലമുറകള്‍ നെഞ്ചിലേറ്റാന്‍ തയ്യാറാകണം. ഇതിനായി സ്‌കൂള്‍ ഓഫ് റൈറ്റ്‌സ് ആന്‍ഡ് ഡ്യൂട്ടീസ് എന്ന സ്ഥാപനത്തിനും എബി തുടക്കം കുറിച്ചിട്ടുണ്ട്. അവകാശങ്ങ ളെയും കടമകളെയും കുറിച്ചു പൗരന്മാരെ പഠിപ്പിക്കാനുതകുന്ന രീതിയില്‍ ഇതിനാവശ്യമായ പാഠ്യപദ്ധതികളും തയ്യാറാക്കി വരികയാണ്.

പാലായുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ പ്രപൗത്രപുത്രനായ എബി മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെയും കെ. ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെയും ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനാവിക സേന ബാന്‍ഡ് സംഗീത പരിപാടി ഡിസംബര്‍ 13 വൈകുന്നേരം 6 മുതല്‍- എട്ടുമണി വരെമാനാഞ്ചിറ മൈതാനത്ത്

കോഴിക്കോട് : നാവിക സേന ബാന്‍ഡ് സംഗീത പരിപാടി...തുട൪ന്ന് വായിക്കുക


അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

അഞ്ചാമത് രാജ്യന്തര സൈക്ളിഗ് ചാമ്പ്യൻഷിപ്പ് ...തുട൪ന്ന് വായിക്കുക


ജപ്പാനും കേരളവും തമ്മിലുളള സഹകരണം: മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ അംബാസഡര്‍ കെന്‍ജി ഹിരാമസുവും ചര്‍ച്ച

തിരു: ജപ്പാന്‍-കേരളം സഹകരണം മെച്ചപ്പെടുത്തും വ...തുട൪ന്ന് വായിക്കുക


ബെല്‍ജിയം കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരു: ബെല്‍ജിയം കോണ്‍സല്‍ ജനറല്‍മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


ശബരിമല ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തടി തേക്ക് പാളി കള്‍ എത്തിച്ച് അളവെടുക്കുന്നു

ശബരിമല: ശ്രീകോവിലില്‍ പുതിയ വാതില്‍ സ്ഥാപിക്...തുട൪ന്ന് വായിക്കുക


ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌തേങ്ങ സമര്‍പ്പിക്കുന്നു

ശബരിമല: സന്നിധാനത്തെ ആഴിയിലേക്ക് ഭക്തര്‍ നെയ്‌...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ സംഗമം ജനുവരി 26 ന്

തിരു: ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രേരക്മാർക്ക് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ മേഖലാ പരിശീലനം സംസ്ഥാന സാക്ഷരതാ മ...തുട൪ന്ന് വായിക്കുക


ബഹിരാകാശാ യാത്രാനുഭവങ്ങള്‍ രാകേഷ് ശര്‍മ കെ.എല്‍.എഫ് വേദിയില്‍ പങ്കുവയ്ക്കും

കോഴിക്കോട്; നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ പങ്കെടുക്കുന്നു. ജനുവരി പത്ത് മുതല്‍ പതിമൂന്ന് വരെ ഡി.സി. കിഴക്കേ മുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്...തുട൪ന്ന് വായിക്കുക


പ്രീത-ഷാജി ദമ്പതിമാർ ഗവർണർക്ക് നിവേദനം നൽകി

തിരു: എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതരും അഴിമതി ആരോപണ വിധേയനായ ഡെബ്റ്റ് റിക്ക വറി ഓഫീസറും റിയൽ എസ്റ്റേസ്റ്റ് മാഫിയയും ചേർന്ന് നടത്തിയ വൻ ചതിയുടെ ഇരയായ എറണാ കുളം ഇടപ്പള്ളിയിലെ പ്രീത-ഷാജി ദമ്പതിമാർ തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള നിവേദനം കേരള ഗവ...തുട൪ന്ന് വായിക്കുക


റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകൾക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ 24ന്

കേഴിക്കോട്: ഫറോക്ക് ഇ എസ് ഐ ആശുപത്രി, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഇ എസ് ഐ (ഡി സി) ആശുപത്രി എന്നിവിടങ്ങളിലേക്ക് റേഡിയോളജി വിഭാഗത്തിലേക്ക് സ്‌പെഷ്യലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തിലേക്ക് നിയമിക്കുന്നതിനായി ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് എറ ണാകുളം ന...തുട൪ന്ന് വായിക്കുക


നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി ഉദ‌്ഘാടനം ചെയ‌്തു

തിരു: കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന‌് കരുത്തേകി നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ജപ്പാൻകാർ ഭാഗ്യചിഹ‌്നമായി കാണുന്ന ദാരുമാ പാവയ‌്ക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണ‌് വരച്ചു. ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്തു. സ...തുട൪ന്ന് വായിക്കുക


വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്

ലണ്ടൻ:ഒമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് കേസുകൾ നേരിടുന്ന വ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.ഉത്തരവ് അംഗീകാരത്തിനായി ബ്രിട്ടീഷ് ഹോം സെക്രട്ടറിക്കു അയച്ചു കൊടുത്തു.ഉത്തരവിനെതിരെ അപ്പീൽ നല്കാൻ മല്യക്ക് 14 ദി...തുട൪ന്ന് വായിക്കുക


റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു

ന്യൂഡൽഹി:റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ രാജിവച്ചു. വെള്ളിയാഴ‌്ച ആർബിഐ ഡയറക്ടർ ബോർഡ‌് യോഗം ചേരാനിരിക്കെയാണ‌് ഗവർണറുടെ രാജി. വ്യക്തിപരമായ കാരണ ങ്ങളാലാണ‌് തീരുമാനമെന്ന‌് ഉർജിത‌് പട്ടേൽ രാജിക്കത്തിൽ പറയുന്നു.2016 സെപ‌്തംബറിൽ ചുമ തലയേറ്റ ഉർജിത്തിന...തുട൪ന്ന് വായിക്കുക


ആറ്റിങ്ങലിൽ 45 സ്മാർട്ട് ക്ലാസ് മുറികൾ പൂർത്തിയായി

തിരു: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലായി സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിച്ചു. നിലവിൽ 45 സ്മാർട്ട് ക്ലാസുകളാണ് നിർമിച്ചത്. ആറ്റിങ്ങൽ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ ഗവ....തുട൪ന്ന് വായിക്കുക


വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി

തിരു: വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്ത്രീകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാലാ ണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.