Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേ ഴ്‌സ് സമിതി വിവാഹ ധനസഹായം: വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു ദേശീയ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി അക്ഷയ സംരംഭകർക്ക് ടാബ്‌ലറ്റ് വിതരണം റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി

12/8/2018

കൊച്ചി : പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്‌ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്‌തതുമാണ്.

ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരള ത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധംഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേ ക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

1924നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്.പതിനാ ലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയുംഅതിന്റെ ഭാഗമായ കെടുതികളും ഉണ്ടായത്.

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണുണ്ടാ യത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയുളള തീയതികളില്‍ മാത്രം 37 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ചു പേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ 186 പേര്‍ മരണപ്പെട്ടു. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ കേമ്പുകളി ലാണ്. സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്നു തന്നെ സേനാവിഭാഗങ്ങളെ അയച്ചുതന്നതിന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഗവണ്‍മെന്റ് ഐ ടി ഐ ചെങ്ങന്നൂര്‍ ലഹരി വിരുദ്ധ ക്ലബ്ബിന് സംസ്ഥാന പുരസ്‌കാരം

തിരു: കേരള എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കോളേജ് തല ലഹരി വിരുദ്ധ ക്ലബ്ബി നുളള പുരസ്‌കാരത്തിന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ ലഹരി വിരുദ്ധ ക്ലബ്ബ് അര്‍ഹരാ യി. തിരു.നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൊഴിലും എക്‌സൈസ് വകുപ്പു മന്ത്രി...തുട൪ന്ന് വായിക്കുക


അടിയന്തരാവസ്ഥ നാളുകളിൽ ജയിൽ‌വാസം അനുഭവിച്ചവർക്ക് പെൻഷനും സ്വാതന്ത്ര്യ സമരസേനാനി പട്ടവും നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: അടിയന്തരാവസ്ഥ നാളുകളിൽ ജയിൽ‌വാസം അനുഭവിച്ചവർക്ക് പെൻഷനും സ്വാതന്ത്ര്യ സമരസേനാനി പട്ടവും നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. പെൻഷൻ നൽകുന്നതിലൂടെ അവരെ ആദരിക്കുകയാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. അടിയന്തരാവസ്...തുട൪ന്ന് വായിക്കുക


ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശം :ലോക‌്സഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യബിൽ തള്ളിപ്പോയി

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ച‌് വിധിക്കെതിരെ ലോക‌്സഭയിൽ അവതരിപ്പിക്കപ്പെട്ട സ്വകാര്യബിൽ ഈ സമ്മേളനത്തിൽ ചർച്ചയ‌്ക്കായി എടുക്കില്ല. ജൂലൈ 12നു ചർച്ചയ‌്ക്കെടുക്കേണ്ട സ്വകാര്യബില്ലുകൾ തീരുമാനിക്കാൻ നറുക്കെട...തുട൪ന്ന് വായിക്കുക


മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേ ഴ്‌സ് സമിതി

തിരു: മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേ ഴ്‌സ് സമിതി പറഞ്ഞു.അര്‍ഹതയുള്ളവര്‍ക്ക് വായ്പ കിട്ടുന്നില്ലെന്നു പരാതിയുണ്ടെന്നു ചീഫ് സെക്ര ട്ടറി യോഗത്തെ അറിയിച്ചു. ആളുകളുടെ കിടപ്പാടം ഇല്ലാതാക്കുന്ന വകുപ്പുകള്‍ പുനപ...തുട൪ന്ന് വായിക്കുക


പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടി: സ്‌കൂളില്‍ പോകുന്നതിന് മുമ്പ് സോനമോള്‍ ടീച്ചറെ കാണാനെത്തി

തിരു: സര്‍ക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസത്തോടുകൂടി ചികിത്സ പൂര്‍ത്തിയായിരുന്നു. ഹൈദരാബാദിലെ എല്‍.വി പ്രസാദ് ആശുപത്രിയിലെ ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം ആ...തുട൪ന്ന് വായിക്കുക


വിവാഹ ധനസഹായം: വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു

തിരു: ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷംരൂപയായി വര്‍ദ്ധിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായിആരോഗ്യ സാമൂഹ...തുട൪ന്ന് വായിക്കുക


കടലേറ്റം:കാരണ ങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ

തിരു: കടലേറ്റം ശക്തമാകുന്തോറും മീൻപിടിത്ത സമൂഹത്തിന് അവരുടെ ഭവനങ്ങൾ നഷ്ടപ്പെടു കയും അവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അഭയംതേടി പോവുകയും ചെയ്യേണ്ട സാഹചര്യവു മാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ സൈന്യമെന്ന് പ്രകീർത്തിക്കുമ്പോൾതന്നെ അവരുടെകഷ്ടപ്പാടും ദുരിതവ...തുട൪ന്ന് വായിക്കുക


ദേശീയ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി

തിരു: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,വേള്‍ഡ് ബാങ്ക് എന്നി വയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാന ത്തെത്തിയത്. ...തുട൪ന്ന് വായിക്കുക


അന്തർസംസ്ഥാന സ്വകാര്യ ബസ്സുകകൾ സർവീസുകൾ നിറുത്തി:കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും

തിരു: അന്തർസംസ്ഥാന സ്വകാര്യ ബസ്സുകകൾ സർവീസുകൾ നിറുത്തി. സമരവുമായി ബന്ധ പ്പെട്ട് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. നിലവിൽ ദിവസേന കെഎസ്ആർടിസി 49 ഷെഡ്യൂളുകൾ ആണ് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിവരുന്നത്. ഇതുകൂടാതെ കണ്ണൂർ,തലശ്ശേ രി, തൃശ്ശൂർ, കോട്ടയം എന്നീ ...തുട൪ന്ന് വായിക്കുക


റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു

മുംബൈ: റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെയാണ് രാജി.ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതല യായിരുന്നു വിരാല്‍ ആചാര്യക്ക്. 2017 ലാണ് അദ്ദേഹത്തെ ആര്‍ബിഐയില്‍ ഡെപ്യൂട്ടി ഗവര്‍ണറാ യി ന...തുട൪ന്ന് വായിക്കുക


പ്രളയനാന്തര കേരളത്തെ പുനഃനിർമിക്കാനായി ഒത്തുചേരാം

തിരു: യു എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയും, സെന്റർ ഫോർപബ്ലിക് പോളിസിറിസർച്ചും (സി പി പി ആർ), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്ത്തമായി സംഘടി പ്പിക്കുന്ന നാല് മാസം നീളുന്ന അമേരിക്ക വിത്ത് കേരള എന്ന പ്രോജക്ടിന്റെ ഭാഗമായി കേരള ത്തിന്റെ ദുരന്ത പ്...തുട൪ന്ന് വായിക്കുക


ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി

തിരു:സംസ്ഥാനത്ത് ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലിനിരക്കുകള്‍ സര്‍ക്കാര്‍ വിജ്ഞാപിച്ചു. ഇതനുസരിച്ച് പ്രതിദിനം അടിസ്ഥാന വേതനം (8 മണിക്കൂര്‍ ജോലി) ക്ലാസ് എ വിഭാഗത്തിന് 763 രൂപയും ക...തുട൪ന്ന് വായിക്കുക


സേഫ്റ്റി ഓഫീസര്‍ നിയമനം : നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

തിരു: സേഫ്റ്റി ഓഫീസര്‍ നിയമനം സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തൊഴി ലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 1948-ലെ ഫാക്ടറീസ് ആക്റ്റ് സെക്ഷന്‍ 40 ബി(1), (2)...തുട൪ന്ന് വായിക്കുക


പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കും: മന്ത്രി എ.സി. മൊയ്തീന്‍

തിരു: പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് ഇരു വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത...തുട൪ന്ന് വായിക്കുക


രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

ജയ‌്പൂർ: രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു. അപകടത്തിൽ നാൽപ്പതിലേറെ പേർക്ക‌് പരിക്കേറ്റു. ബാർമർ ജില്ലയിൽ റാണി ബദിയാനി ക്ഷേത്രത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു അപകടം. ശക്ത‌മായ കാറ്റിലും മഴയിലും പന്തൽ തകർന്ന‌ു വീ ണു. ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.