Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സേവനം എടുത്തു പറയേണ്ടത്: ഗവര്‍ണര്‍ തിരു.ജന. ആശുപത്രിയില്‍ പുതിയ കീമോതെറാപ്പി ക്യാന്‍സര്‍ വാര്‍ഡ് ഉദ്‌ഘാടനം വസ്തുനികുതി കുടിശ്ശിക: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി ആയുഷ് കോണ്‍ക്ലേവ്: മുക്തി മികച്ച ഷോര്‍ട്ട് ഫിലിം ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം

12/8/2018

അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം

ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും

തിരുവനന്തപുര; അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങല്‍ ഇനി മൂന്നോളം പേര്‍ക്ക് ജീവിതം നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണ സംഭവിച്ച കൊല്ലം ആശ്രമം കുളങ്ങര വീട്ടില്‍ ആശ്രാമം സജീവിന്റെ ഭാര്യ ലീന (42)യുടെ രണ്ട് വൃക്കകളും കരളുകളുമാണ് സര്‍ക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ചീവനിയിലൂടെ ദാനം ചെയ്തത്.

ഈ മാസം മൂന്നാം തീയതി കടുത്ത തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായരുന്നു. തുടര്‍ന്ന് അവിടെ നിന്ന് പിറ്റേ ദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലവേദന കുറയാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ചാം തീയതി പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഓഗസ്റ്റ് 12 ന് രാവിലെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കെഎന്‍ഒഎസിലെ ഡോക്ടര്‍മാരും, കോ ഓര്‍ഡിനേറ്റര്‍മാരും അവയവദാന പദ്ധതിയുടെ പ്രാധാന്യത്തെകുറിച്ച് ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ലീനയുടെ സഹോദരനും ഭര്‍ത്താവും അവയവദാന സമ്മത പത്രം ഒപ്പിടുകയുമായിരുന്നു. സെക്രട്ടറിയേറ്റിലെ ഹെല്‍ത്ത് ആന്‍ഡ് ഫിമിലി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്ററ്റായ ലീനയുടെ സഹോദരന്‍ സതീഷ് കുമാറാണ് അവയ ദാനത്തിന്റെ പ്രാധാന്യം മനസിലാക്കി ഇതിനായി ബന്ധുക്കളുടെ അനുവാദം വാങ്ങിയത്. തുടര്‍ന്ന് കരളും, രണ്ട് വൃക്കകളും ദാനം നല്‍കിയത്. സംസ്ഥാനത്ത് ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തേതും സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തേതുമായ അവയവദാനമാണിത്.

കെഎന്‍ഒഎസ് സംസ്ഥാന ചെയര്‍മാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് , അനസ്‌ത്യേഷ്യ വിഭാഗം അസോസി യേറ്റ് പ്രൊ. ഡോ. അനില്‍ സത്യദാസ്, എന്നിവരാണ് അവയവദാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

കേരള സറ്റേറ്റ് ബിവറേജസ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലീനയുടെ ഭര്‍ത്താവ് ആശ്രമാം സജീവ്, പത്തനംതിട്ടയിലെ ബിവറേജസിലാണ്.മക്കല്‍ ആദര്‍ശ് (ഡിഗ്രി സ്റ്റുഡന്റ് ), അദ്വൈത് (പ്ലസ് ടു വിദ്യാര്‍ത്ഥി) സഹോദരങ്ങള്‍ സുരേഷ് കുമാര്‍, സതീഷ് കുമാര്‍ (ഗവ സെക്രട്ടറിയേറ്റിലെ ഹെല്‍ത്ത് ആന്റ് ഫാമിലി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്ററ്റ്)

സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യ സുരക്ഷയ‌്ക്കായി സൈന്യം കൈക്കൊള്ളുന്നനടപടികൾക്ക‌് സർവകക്ഷിയോഗ ത്തിന്റെ പിന്തുണ

ന്യൂഡൽഹി:രാജ്യ സുരക്ഷയ‌്ക്കായി സൈന്യം കൈക്കൊള്ളുന്നനടപടികൾക്ക‌് സർവകക്ഷിയോഗ ത്തിന്റെ പിന്തുണ. അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ചെറുക്കാനും രാജ്യത്തിന്റെഐക്യ വും അഖണ്ഡതയും കാക്കാനും സുരക്ഷാസേന സ്വീകരിക്കുന്ന നടപടികൾക്ക‌് ആഭ്യന്തരമന്ത്രി രാജ‌്നാഥ...തുട൪ന്ന് വായിക്കുക


ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി.വി.വസന്ത കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കല്‍പ്പറ്റ : ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി.വി.വസന്ത കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാത്രി പത്തൊടെ തൃക്കെ പ്പറ്റയിലെ കുടുംബശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്.എയര്‍ ഫോഴ്‌സിന്റെ പ്രത്യ...തുട൪ന്ന് വായിക്കുക


ആയിരംദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾഫെബ്. 20 മുതൽ 27 വരെ

തിരു:സംസ്ഥാന സർക്കാർ ആയിരംദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾഫെബ്. 20 മുതൽ 27 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 20ന് വൈ കിട്ട് അഞ്ചിന‌് കോഴിക്കോട് ബീച്ചിൽ നിർവഹിക്കും. സമാപനസമ്മേളനം 27ന് വൈകിട്ട് തിരുവന ന്തപുരം സെൻട്ര...തുട൪ന്ന് വായിക്കുക


ആയുഷ് മേഖലയിലെ സമഗ്ര മുന്നേറ്റത്തിന് ആയുഷ് കോണ്‍ക്ലേവ് സഹായിക്കും: ഗവര്‍ണര്‍

തിരു: ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്‌സ്‌പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവ ബോധം സൃഷ്ടിക്...തുട൪ന്ന് വായിക്കുക


തിരു.ജനറല്‍ ആശുപത്രിയില്‍ പുതിയ സ്‌ട്രോക്ക്/ന്യൂറോ ഐ.സി.യു., ഡേ കെയര്‍ കീമോതെറാപ്പി ക്യാന്‍സര്‍ വാര്‍ഡ്

തിരു: ക്യാന്‍സര്‍ ചികിത്സ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ക്യാന്‍ സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇ...തുട൪ന്ന് വായിക്കുക


ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍

(അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികഉദ്ഘാടനംഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കുന്നു) തിരുവനന്തപുരം: ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷ ണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശ...തുട൪ന്ന് വായിക്കുക


ആയുഷ് കോണ്‍ക്ലേവ്: മുക്തി മികച്ച ഷോര്‍ട്ട് ഫിലിം

തിരു: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര ത്തില്‍ മുക്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു.ലാസ്റ്റ് ചാന്‍സ്,ദി ലോക്ക് എന്നീ ഷോര്‍ട് ഫിലി മുകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാര...തുട൪ന്ന് വായിക്കുക


കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുകയെന്നതാണ് എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് ഡോ.വി.പി.ഗംഗാധരന്‍

തിരു: കാന്‍സര്‍ ബാധ തുടക്കത്തിലെ കണ്ടെത്തി റഫര്‍ ചെയ്യുന്നതിലാണ് എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും പ്രധാന കടമയെന്ന് പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. നേരത്തെ തിരിച്ചറിയുന്ന രോഗം സുഖപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു....തുട൪ന്ന് വായിക്കുക


നവലിബറലിസം പുസ്തകം പ്രകാശനം ചെയ്തു

തിരു: പ്രമുഖ എഴുത്തുകാരന്‍ വേണുഗോപാലന്‍.കെ.എ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച നവലിബറലിസം എന്ന പുസ്തകം പ്രമുഖഎഴുത്തുകാരനും മുന്‍എം.പിയുമായഎസ്.രാമചന്ദ്രന്‍ പിള്ള പ്രകാശനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണനും കേരള ഓപ്പണ്‍യൂണിവേഴ്‌സിറ്...തുട൪ന്ന് വായിക്കുക


ചിറ്റൂർ കോളേജ് സ്പോർട്സ് കോംപ്ലക്സ് നിർമ്മാണോദ്‌ഘാടനം: മന്ത്രി ഇ.പി.ജയരാജൻ, അദ്ധ്യക്ഷൻ; മന്ത്രി കെ.കൃഷ്ണൻകുട്ടി

ചിറ്റൂർകോളേജ് സ്പോർട്സ് കോംപ്ലക്സ് നിർമ്മാണോ...തുട൪ന്ന് വായിക്കുക


പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിനകത്തും പുറത്തും രോഷം അണപൊട്ടി

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ വിറങ്ങലിച്ച‌് രാജ്യം. മനുഷ്യത്വമില്ലാത്ത ആക്രമണ ത്തിൽ രാജ്യത്തിനകത്തും പുറത്തും രോഷം അണപൊട്ടി. ഇന്ത്യയ്ക്ക‌് പിന്തുണയുമായി ലോക രാഷ‌്ട്രങ്ങൾ. ഇന്ത്യ കണ്ട ഏറ്റവും വലിയ ചാവേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത‌് 40 ജവാന്മാ ...തുട൪ന്ന് വായിക്കുക


ആരോഗ്യ നയം നടപ്പിലാക്കാന്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആന്റ് പ്ലാനിംഗ് സഹായകരമാകും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിന് കാര്യ മായ സംഭാവനകള്‍ നല്‍കാന്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസി ആന്റ് പ്ലാനിംഗ് സഹായകര മാകുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.35 കോടിയുടെ ധനസഹായം കൂടി

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കു ന്നതിന് ആദ്യഘട്ടമായി 9.35 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.2017 ഒക്‌ടോബര്‍ 1 ലെ സു...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് : ശമ്പള എകീകരണത്തിനായി കമ്മിറ്റി രൂപീകരിച്ചു

തിരു: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിലെ കേഡര്‍ സംയോജന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ശമ്പളം ഏകീകരിക്കുന്നതി നുള്ള നടപടികള്‍ക്ക് തുടക്കമായി. ശമ്പള ഏകീകരണ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി റിട്ട യേര്‍ഡ...തുട൪ന്ന് വായിക്കുക


മുട്ടത്തറ സഹകരണബാങ്കിന്റെ ശാഖ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

മുട്ടത്തറ സഹകരണബാങ്കിന്റെ എട്ടാമത് ശാഖയുടെ ഉദ്ഘാടനം പൂന്തുറയില്‍ സഹകരണ,ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.