Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണസംഘം പ്രവർത്തനം തുടങ്ങി ഡോ.ഹുസൈൻ ചാരിറ്റബിൾ ട്രസ്‌റ്റ‌് 40 കിടക്കകൾ ജനറൽ ആശുപത്രിക്ക‌് കൈമാറി സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌ ബ്രസീൽ ലോകകപ്പിൽ ആദ്യജയം കുറിച്ചു ഐസ് ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജീരിയ തോല്‍പ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

മുത്തൂറ്റ് സമരം പിന്‍വലിച്ചു; തീരുമാനം തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍

13/6/2018

തിരു :മുത്തൂറ്റ് ഫിനാന്‍സ് സമരം പിന്‍വലിച്ചു. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടന്ന അനുരഞ്ജനയോഗത്തിലാണ് തീരുമാനമുണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരുടെ വേതനഘടന പരിഷ്‌കരണം,2017 ലെബോണസ് കുടിശ്ശിക, വിദേശട്രിപ്പ് അനുവദിച്ച് നല്‍കിയിട്ടില്ലാത്തവര്‍ക്ക് അത് നല്‍കുക,സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഇ.എസ്.ഒ.പി അനുവദിയ്ക്കുക. ജീവനക്കാരുടെ ഇന്‍സെന്റീവ് അനുവദിക്കു ക, കരാര്‍ പ്രകാരമുളള സ്ഥലംമാറ്റം, ബ്രാഞ്ച് ഇന്‍ ചാര്‍ജ്ജുമാര്‍ക്ക് അര്‍ഹമായ സ്ഥലം മാറ്റം നല്‍ കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീ സ് അസോസിയേഷന്‍ എന്ന ജീവനക്കാരുടെ സംഘടന ജൂണ്‍ 18 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്. വിദേശട്രിപ്പ് ആനുകൂല്യം അനുവദിച്ച് നല്‍കിയിട്ടില്ലാത്തവര്‍ക്ക് അത് നല്‍കാമെന്നും ഇന്‍സെന്റീവ് നല്‍കാമെന്നും തൊഴില്‍വകുപ്പു മന്ത്രിയുടെ ഇടപെടലിനെതുടര്‍ന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. ബോര്‍ ഡിന്റെ അനുമതിയ്ക്ക് വിധേയമായി ഇ.എസ്.ഒ.പി നല്‍കാമെന്നും മാനേജ്‌മെന്റ് അറി യിച്ചു. ബ്രാഞ്ച് ഇന്‍ ചാര്‍ജ്ജുമാരെ ഈ തസ്തികയില്‍ ഒഴിവ് വരുന്ന മുറയ്ക്ക് യോഗ്യതയുടെ അടിസ്ഥാന ത്തില്‍ നിയമിക്കും. സ്ഥാപനത്തിലെ വേതനഘടന പുതുക്കുന്നതു സംബന്ധിച്ച് മൂന്നു മാസത്തിന കം തീരുമാനമെടുക്കാന്‍ യോഗത്തില്‍ ധാരണയായി. ജീവനക്കാര്‍ക്ക് 2017 ലെ ബോണസ് കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് മൂന്നംഗ സമിതി പരിശോധന നടത്തി തീരുമാനമെടുക്കുന്നതിനും യോഗം നിശ്ചയിച്ചു. യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്.തുളസീധരന്‍, തൊഴിലാളി നേതാക്കളായ കെ. ചന്ദ്രന്‍പിള്ള, കെ.പി.സഹദേവന്‍, കെ.എന്‍.ഗോപിനാഥ്, യൂണിയന്‍ പ്രതിനിധികളായ സി.സി. രതീഷ്, എസ്.ഷോലിത, നിഷാ കെ.ജയന്‍, അഭിലാഷ് എം.എസ്, മാനേജ്‌മെന്‍ര് പ്രതിനിധികളായ ഡോ.ജോണ്‍ വി.ജോര്‍ജ്ജ് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സി.വി.ജോണ്‍(എച്ച്.ആര്‍ ജന റല്‍ മാനേജര്‍), ജിജോ എന്‍.ചാക്കോ(ലീഗല്‍ ഓഫീസര്‍) എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊച്ചി സ്മാർട്സിറ്റി നിർമാണപ്രവർത്തന പുരോഗതി വിലയിരുത്തി

തിരു: കൊച്ചി സ്മാർട്സിറ്റി നിർമാണപ്രവർത്തനങ്ങൾ, കോ‐ഡെവലപ്പർ പദ്ധതികളുടെ നിർമാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം അവലോകനം ചെയ്തു. പദ്ധതിപ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. 20...തുട൪ന്ന് വായിക്കുക


വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുo

തിരു: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് കരാറായെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ 33115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32986 അങ്കണവാടി ഹെല്‍ പ...തുട൪ന്ന് വായിക്കുക


കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

തിരു: കേരള ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കുറിനുള്ളിൽ കനത്തമഴക്കും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമിറ്റർ വേഗതയി ലും കാറ്റടിക്കുവാൻ സാധ്യത.അറബിക്കടലിന്റെ മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ, തെക്കുപടിഞ്ഞാ റൻ ...തുട൪ന്ന് വായിക്കുക


യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബായ് : യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതിലൂടെ അനധികൃതമായി രാജ്യത്തു തുടരുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരമൊരുങ്ങും. ഇത് സംബന്ധിച്ച സൂചനകള്‍ ഫെഡറല്‍ അതോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ നല്‍കി. ന്യായമായ പിഴ ഒടുക്ക...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി മാത്യൂ.റ്റി.തോമസ്

തിരു: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 210 കോടിരൂപ ചെല വഴിച്ച് നെയ്യാർഡാമിൽ നിന്നും ശുദ്ധജലം എത്തിക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യൂ.റ്റി.തോമസ് നിയമസഭയിൽ പറഞ്ഞു. 2018-ലെ കേരള ജലസേചനവും ജലസ...തുട൪ന്ന് വായിക്കുക


മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു

തിരു: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയി ലാണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ വീടുകളെ വ്യാപാരകേന്ദ്രങ്ങളായി ചിത്രീകരിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

തിരു: ഡോക്ടര്‍മാര്‍ തങ്ങളുടെ വസതിയില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെ തിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാന്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ ജി എം ഒ എ ...തുട൪ന്ന് വായിക്കുക


സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കും

തിരു: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗo തീരുമാനിച്ചു. പെന്‍ഷന്‍ ഫണ്ട് സംസ്ഥാ ന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് നീറ്റ‌ിൽ 48937 പേർ,എൻജിനിയറിങ്ങിൽ 46,686

തിരു:സംസ്ഥാനത്ത‌് എൻജിനിയറിങ്‌ പ്രവേശന പരീക്ഷയുടെ റാങ്ക‌് ലിസ്റ്റും മെഡിക്കൽ, മെഡിക്കൽ അനുബന്ധകോഴ‌്സുകളിലേക്ക‌് ദേശീയതലത്തിൽ നടത്തിയ നീറ്റ‌് പരീക്ഷയുടെ സംസ്ഥാന റാങ്ക‌് പട്ടിക യും പ്രസിദ്ധീകരിച്ചു. ബുധനാഴ്ച പ്രസിദ്ധീകരിച്ച നീറ്റ‌് സംസ്ഥാന റാങ്ക‌് പട്...തുട൪ന്ന് വായിക്കുക


ജനസേവ ശിശുഭവന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചു: കുട്ടികളുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരു: ജോസ് മാവേലി ചെയര്‍മാനായുള്ള എറണാകുളം ആലുവജനസേവശിശു ഭവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിച്ചു.അതേസമയംഈയൊ രുഘട്ടത്തില്‍ കേസ് പിന്‍വലിക്കുന്നതിനെ കോടതിചോദ്യംചെയ്യുകയുംചെയ്തു. സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയസത്യവാങ്മൂലത്തില്...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര യോഗാദിനം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുo

തിരു: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന പരിപാടികള്‍ രാവിലെ 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമൂഹയോഗാ പരിശീലനം, ആരോഗ്യ പ്രഭാഷണങ്ങള്‍, ശില്‍പ്പശാലക...തുട൪ന്ന് വായിക്കുക


ഗവാസ്കറിന് ചികിത്സ നിഷേധിച്ചിട്ടില്ല.മെഡിക്കൽ ബോർഡ് ചേർന്നു

തിരു: പരിക്കേറ്റ് തിരു. മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസ് ഓഫീസർ ഗവാസ്കറിന്റെ ചികിത്സ പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂറോ സർജറി, ജനറൽ സർജറി, ഇ...തുട൪ന്ന് വായിക്കുക


സൗത്ത് ഏഷ്യാഅസോസിയേഷന്റെ(എം.എസ്.എഫ്.) വൈസ് പ്രസിഡന്റ ഡോ.എസ്.എസ്.സന്തോഷ് കുമാർ

തിരു:ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍ഴ്‌സ് സൗത്ത് ഏഷ്യാഅസോസിയേഷന്റെ(എം.എസ്.എഫ്.) വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്ര ണ്ടും ഓർത്തോ പീഡിയാടിക്,അസോസിയേറ്റ് പ്രൊഫസറുമായ ഡോ.എസ്.എസ്.സന്തോഷ് കുമാർ. ബംഗ്ല...തുട൪ന്ന് വായിക്കുക


സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട്

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് ക​​​ണ്‍​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്. ആ​​​കെ 13...തുട൪ന്ന് വായിക്കുക


കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

(ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ്) തിരു: കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.