Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളത്തെ ആഗോള യോഗാ കേന്ദ്രമാകാൻ ലക്ഷ്യമിട്ട് യോഗാ അംബാസഡർ ടൂർ ഈ മാസം പതിനാലിന് തുടങ്ങും

12/6/2018

(കേരളത്തെ ആഗോള യോഗാ കേന്ദ്രമാകാൻ ലക്ഷ്യമിട്ട് യോഗാ അംബാസഡർ ടൂർ ഈ മാസം പതി നാലിന് തുടങ്ങും. വിവിധ വിദേശ രാജ്യങ്ങളിൽനിന്നും യോഗാ വിദഗ്ധർ ഇതിൽ പങ്കാളിയാകും. അസോസിയേഷൻ ഓഫ് ടുറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗാ അംബാസഡർ ടൂറിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്ന് അറുപതോളം യോഗാ വിദഗ്ധർ പങ്കെടുക്കും. അറ്റോയ് ക്കൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയവും കേരളം ടൂറിസവും യോഗാ ടൂറിൽ കൈകോർക്കുന്നു.)

ലോകത്തെ തന്നെ ആദ്യ യോഗാ ടൂറിനാണ് കേരളം ആതിഥ്യമരുളുന്നത്.

യോഗയുടെ തുടക്കം കേരളത്തിൽ എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. മറയൂരിലെമുനിയറകൾ ഇതിനു തെളിവെന്നും അവർ പറയുന്നു. നാലായിരം മുതൽ അയ്യായിരം വർഷത്തെ പഴക്കമുള്ള മുനിയറകൾ ശിലായുഗ സംസ്കാരത്തിൻറെ ശേഷിപ്പുകൾ കൂടിയാണ്. മറയൂരിലേക്കും യോഗാ ടൂർ സംഘം പോകുന്നു.

ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 വരെയാണ് യോഗാ ടൂർ. തെക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംഘം സന്ദർശിക്കും.13 നു വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യോഗാ വിദഗ്ധരെ തിരു. വിമാനത്താവളത്തിൽ വരവേൽക്കും. 14 നുരാവിലെ കോവളം ലീലാ റാവിസ് ഹോട്ടലിൽ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് യോഗാ ടൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ശശി തരൂർ എംപി,എം വിൻസന്റ് എംഎൽ എ, ആയുഷ് മന്ത്രാലയ ജോയിൻറ് സെക്രട്ടറി രഞ്ജിത്ത് കുമാർ, കേരളം ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി ബാലകിരൺ,കെടിഡിസി എംഡി ആർ. രാഹുൽ ,അയാട്ടോ വൈസ് പ്രസിഡൻറ് ഇ എം നജീബ്,കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസി ഡന്റ് ബേബി മാത്യു,അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, കേരള ടൂറിസം അഡി .ഡയറ ക്ടർ ജാഫർ മാലിക് എന്നിവർ ആശംസയർപ്പിക്കും.

തുടർന്ന് രാജ്യാന്തര യോഗാ സമ്മേളനം.മംഗളൂരു സർവകലാശാല യോഗാ വിഭാഗം അദ്ധ്യാപകൻ ഡോ .കൃഷ്ണശർമ അധ്യക്ഷനായിരിക്കും.പുരാതന രേഖകളിലെ യോഗയെക്കുറിച്ചു ലോണവാല കൈവല്യ ധർമയിലെ ഡോ . ബിആർ ശർമയും ഹഠ യോഗ പാരമ്പരയെക്കുറിച്ചു ഡോ. യോഗി ശിവനും ദർശനങ്ങളിലെ യോഗയെക്കുറിച്ചു മൈസൂരു മഹാരാജാ സംസ്കൃത കോളജ് ന്യായ വിഭാഗം അദ്ധ്യാപകൻ ഡോ ആൾവാറും പ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് 2 നു യോഗയ്ക്ക് പിന്നിലെ ശാസ്ത്രം എന്ന വിഷയത്തിൽ സമ്മേളനം. കൈവല്യ ധർമ മുൻ ജോയിന്റ് ഡയറക്ടർ ഡോ.എംവി ഭോലെ അധ്യക്ഷനും ഒല്ലൂർ വിശ്വ യോഗാ കേന്ദ്രത്തിലെ യോഗി ജയദേവൻ ഉപാധ്യക്ഷനുമായിരിക്കും. യോഗയും മാനസിക- നാഡീ പ്രതിരോധവും എന്ന വിഷയത്തിൽ ബംഗളൂരു ഫെയിത്സ് ഡയറക്ടർ ഡോ. കെ വി നവീനും യോഗ ചികിത്സ; തത്വവും പ്രയോഗവും എന്ന വിഷയത്തിൽ പോണ്ടിച്ചേരി സെറ്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ.മീനാ രാമനാ ഥനും യോഗയും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ബംഗളൂരു നിംഹാൻസിലെ പ്രൊഫസർ ശിവരാമ വരമ്പള്ളിയും സംസാരിക്കും.തുടർന്ന് സാംസ്കാരിക വിരുന്ന്.

15 നു രാവിലെ സംഘം നെയ്യാർ ശിവാനന്ദ ആശ്രമത്തിലേക്കും പിന്നീട് കന്യാകുമാരിയിലേക്കും പോകും. തിരുവള്ളുവർ പ്രതിമ, വിവേകാനന്ദപ്പാറ എന്നിവിടങ്ങൾ സന്ദർശിച്ചശേഷംസംഘംഅന്നു തന്നെ കോവളത്തിനു മടങ്ങും.16 നു അമൃതാനന്ദമയി ആശ്രമം സന്ദർശിക്കുന്ന സംഘം പിന്നീട് ആല പ്പുഴയിൽ ഹൗസ് ബോട്ട് സവാരി നടത്തും.ഹൗസ് ബോട്ടിൽ സംഘത്തിന് കേരള സദ്യയും ഒരുക്കും. സദ്യയ്ക്ക് ശേഷം സംഘം കുമാരകത്തേക്കു പോകും. ഇവിടെയും സാംസ്കാരിക വിരുന്നുണ്ട്.

17 നു തേക്കടിയിലേക്കാണ് യോഗാ ടൂർ.വൈകിട്ട് താമസ സ്ഥലത്തു കളരിപ്പയറ്റ് അരങ്ങേറും.18 നു ആരണ്യ നിവാസ് സന്ദർശിക്കുന്ന സംഘം ഉച്ചയ്ക്ക് മൂന്നാറിന് തിരിക്കും. വഴിമധ്യേ സുഗന്ധവിള തോട്ടവും സംഘം കാണും.19നു യോഗയുടെ കേരള ശേഷിപ്പായ മുനിയറകളിലേക്കാണ് യാത്ര. തിരി കെ മൂന്നാറിലെത്തുന്ന സംഘത്തിന് മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സാംസ്കാരിക വിരുന്നും അത്താഴവും ഒരുക്കും.

യോഗാ സംഘം 20നു കൊച്ചിയിലേക്ക് തിരിക്കും.വൈകിട്ട് സംഘത്തിന് കായൽ സവാരി ഒരുക്കിയി ട്ടുണ്ട്. രാജ്യാന്തര യോഗാ ദിനമായ 21നു രാവിലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വിശാല യോഗാ പ്രദർശനം. പിന്നീട് സംഘം ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ ചരിത്ര സ്മാരക ങ്ങൾ സന്ദർശിക്കും. വൈകിട്ട് കേരള വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടി ക്കാഴ്ച്ച.വിദേശ ടിവി ഷോകളിൽ കേരളത്തേയും കേരളീയ രുചികളേയും പരിചയപ്പെടുത്തുന്ന കൊച്ചി സ്വദേശി ഷെഫ് വിസ്മയം ലിറ്റിൽ കിച്ചയെ ആദരിക്കും.തുടർന്ന് പ്രമുഖ ചലച്ചിത്ര താരം നവ്യ നായരും സംഘവും നടത്തുന്ന കലാവിരുന്നോടെ ആദ്യ യോഗാ അംബാസഡർ ടൂറിനു സമാ പനമാകും.

==============================================================

ആയുർവേദത്തിനു പിന്നാലേ യോഗാ കേന്ദ്രമാകാൻ കേരളം ============================================================

കേരളം സന്ദർശിക്കുന്ന സഞ്ചാരികളിൽ മിക്കവരും ആയുർവേദ ചികിത്സക്കും സുഖ ചികിത്സക്കും വരുന്നവരാണ്. അങ്ങനെ ആയുർവേദ ടൂറിസത്തിൻറെ ഇടമായി കേരളം മാറി. ആയുർവേദംമാത്ര മല്ല യോഗയുടെയും ഇടമാണ് കേരളംഎന്ന് ലോകത്തെഅറിയിക്കുകയാണ് യോഗാടൂറിൻറെലക്ഷ്യം. യോഗയ്ക്ക് ലോകമെമ്പാടും പ്രചാരം ഏറിവരികയാണ്.ആഗോള തലത്തിൽ തന്നെആരോഗ്യടൂറിസം വളർച്ചയുടെ പാതയിലാണ്. കേരളവും ഈ രംഗത്തു മുന്നിലുണ്ട്.പ്രകൃതി ഭംഗിയും ശുദ്ധവായുവു മുള്ള കേരളം യോഗാഭ്യാസികളുടെ പ്രിയപ്പെട്ട ഇടമാകും. ഈ നിലയിലുള്ള ആദ്യചുവടുവെയ്പ്പാ ണ് യോഗാടൂർ.ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലെമ്പാടും നല്ല ചികിത്സാകേന്ദ്രങ്ങളുംറിസോർ ട്ടുകളും ഉണ്ട്. എന്നാൽ യോഗയുടെ സാധ്യത കേരളത്തിലെ വിനോദ സഞ്ചാര മേഖല ഇതുവരെ വിശദമായി പരിശോധിച്ചിരുന്നില്ല. യോഗാ ടൂറോടെ ഈ സ്ഥിതിക്ക് മാറ്റം വരും.

=================================================================== നടപ്പുവർഷം ലക്ഷ്യം 15 % വളർച്ച ===================================================================

2018 ൽ കേരളം ലക്ഷ്യമിടുന്നത് സഞ്ചാരികളിൽ 15 %വളർച്ച. പോയ വർഷം 10 .94 ശതമാനമായി രുന്നു വളർച്ച. വർഷത്തിൽ എല്ലാ ദിവസവും കേരളത്തെ സഞ്ചാരികളുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ബോൾഗാട്ടിയിൽ ലുലു കൺവെൻഷൻ സെന്റർ വന്നതോടെ സമ്മേളന ടൂറിസത്തിന്റെയും കേന്ദ്രമാകുകയാണ് കേരളം. തമിഴ് നാട്, കർണാടക,ആന്ധ്ര, തെലങ്കാന,മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ ആഭ്യന്തര സഞ്ചാരികൾ വരുന്നത്. രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഇപ്പോൾ കൂടുതൽ സഞ്ചാരികൾ വരുന്നുണ്ട്.

യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് കേരള ത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വന്നിരുന്നത്. അടുത്തിടെ അമേരിക്ക, കാനഡ,ഗൾഫ്, തെക്കു കിഴക്കേഷ്യ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികൾ വരുന്നുണ്ട്.കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം ടൂറിസം രംഗത്തു നിന്നാണ്.11.19 ശതമാനം പേർ ടൂറിസം രംഗത്തു പ്രത്യക്ഷ തൊഴിലെടുക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

തിരു: : മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലയിലെയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ല യ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ...തുട൪ന്ന് വായിക്കുക


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു:ജലം തുറന്നുവിടുo

കൊച്ചി : കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ജലം തുറന്നുവിടുo. 138.2 അടിയാണ് ജലനിരപ്പ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലുംതാമസിക്കുന്നവര്‍അതീവ ജാഗ്രത പുലര്‍ത്തേ...തുട൪ന്ന് വായിക്കുക


നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍പ്രസിഡന്റ് എസ്. ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി.കെ.തമ്പി,എസ്.സുശീല, രജിസ്ട്രാ...തുട൪ന്ന് വായിക്കുക


ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയ പതാക യുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടി ന്റെ തിളക്കം. ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല...തുട൪ന്ന് വായിക്കുക


റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരി : സംയുക്ത യോഗം വിളിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരു: റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരിയെത്തിക്കുന്നതു സംബന്ധിച്ച് സംയുക്തയോഗം വിളി ക്കുന്നതിന് നടപടികല്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃ ഷ്ണന്‍ പറഞ്ഞു . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേ...തുട൪ന്ന് വായിക്കുക


കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കെക്‌സ്‌കോണ്‍ (കേരളാ സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ ഡവലപ്‌മെന്റ് ആന്റ് റീഹാബിലി റ്റേഷന്‍ കോര്‍പറേഷന്‍ ) ജീവനക്കാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും ഓണത്തിനു മുമ്പ് നല്‍കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്...തുട൪ന്ന് വായിക്കുക


വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo

തിരു:വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo. വടക്കൻ ജില്ലകളിൽ മലയോരത്ത‌് വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂർ, വയനാട‌്, മല പ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുൾപൊട്ടിയത‌്. വയനാട‌് പൊഴുതന കുറിച്യർമല മേൽമുറ...തുട൪ന്ന് വായിക്കുക


വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം:മന്ത്രി മാത്യു ടി തോമസ‌്

പത്തനംതിട്ട: ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്ത നിവാ രണ അതോറിറ്റി. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിര...തുട൪ന്ന് വായിക്കുക


ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത:ലോക്‌സഭ മുൻ സ്പീക്കറും പ്രഗത്ഭ പാർലമെന്റേറിയനും ദീർഘകാലം ലോക‌്സഭ യിൽ സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി(89) തിങ്കളാഴ്ച രാവിലെ 8.15ന് ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു. വൃക്ക, മസ്തിഷ്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ...തുട൪ന്ന് വായിക്കുക


ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരു:സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാ ചകം ചൊല്ലിക്കൊടുക്കും. ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപി ഐ ...തുട൪ന്ന് വായിക്കുക


ജലനിരപ്പ് കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി വിടുന്നത് കുറഞ്ഞതോടെചെറുതോണിപാല ത്തില്‍ നിന്നും വെള്ളമിറങ്ങി. മഴ കുറഞ്ഞതും ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.96 അടിയായും കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു.സംഭരണശേഷിയുടെ 95 ശതമാന ...തുട൪ന്ന് വായിക്കുക


അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി : പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. പുനരധിവാസത്തി...തുട൪ന്ന് വായിക്കുക


അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം

അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും തിരുവനന്തപുര; അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങല്‍ ഇനി മൂന്നോളം പേര്‍ക്ക് ജീവിതം ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഒരുമാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്നവര്‍ക്ക്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം തിരു: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം അടുത്തിടെ കണ്ടതില്‍ വച്ചേറ്റവും വലിയ മഴക്കെടു...തുട൪ന്ന് വായിക്കുക


പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു

കൊച്ചി : പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു. എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ഇളന്തിക്കര ഗവ.എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.