Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണസംഘം പ്രവർത്തനം തുടങ്ങി ഡോ.ഹുസൈൻ ചാരിറ്റബിൾ ട്രസ്‌റ്റ‌് 40 കിടക്കകൾ ജനറൽ ആശുപത്രിക്ക‌് കൈമാറി സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌ ബ്രസീൽ ലോകകപ്പിൽ ആദ്യജയം കുറിച്ചു ഐസ് ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് നൈജീരിയ തോല്‍പ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 4 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

22/5/2018

തിരു: ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ജടായു ശില്‍പ്പമുള്‍ക്കൊളളുന്ന കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം 2018 ജൂലൈ 4 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു പുതിയ ടൂറിസം കേന്ദ്രം എന്ന കേരളത്തിന്റെ സ്വപ്നമാണ് യാഥാര്‍ത്ഥ്യതലത്തിലേക്ക് എത്തുന്നത്. കോടിയേരിബാല കൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കേ ദീര്‍ഘവീക്ഷണത്തോടെ ബി.ഒ.ടിയായി പ്രഖ്യാപിച്ച ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുബന്ധ സൗകര്യങ്ങളും പിണറായി സര്‍ക്കാര്‍ അധി കാരമേറ്റതിനെ തുടര്‍ന്നാണ് അതിവേഗത്തില്‍ പുരോഗമിച്ചത്.ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്,ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ഐഎ എസ്, ഇക്കോ ടൂറിസം ഡയറക്ടര്‍ പി.പി പ്രമോദ്,രാജീവ് അഞ്ചല്‍, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, ജടായു എര്‍ത്ത്സ് സെന്റര്‍ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

1.75 കോടി രൂപ ചെലവഴിച്ച് പദ്ധതി പ്രവര്‍ത്തനത്തിന് അനിവാര്യമായ എ.ബി.സി ലൈനും, 8.5 കോടി രൂപ ചെലവഴിച്ച് ജടായു എര്‍ത്ത്സ് സെന്ററിലേക്ക് ഫുട്പാത്തുകള്‍ അടക്കമുള്ള അന്താ രാഷ്ട്ര നിലവാരത്തിലുള്ള റോഡും നിര്‍മ്മിച്ചത് നിലവിലെ സംസ്ഥാന സര്‍ക്കാരാണ്. ജടായു എര്‍ ത്ത്സ് സെന്ററിന് വേണ്ട അനുമതികളെല്ലാം യുദ്ധകാല അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നല്‍കി യത്.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രശസ്ത ചലച്ചിത്രകാരനും, വിഖ്യാത ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെ നട ത്തിയ സമര്‍പ്പണത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്ന ജടായു ശില്‍പ്പം ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍ നില കൊളളുന്ന ജടായു പ്പാറയിലെ ഈ ഭീമാകാര ശില്‍പ്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനമാണ്. പൂര്‍ണമായും സ്വിറ്റ്സര്‍ലാന്റില്‍ നിര്‍മ്മിച്ച ഈ കേബിള്‍ കാര്‍ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏര്‍പ്പെടുത്തുന്നതെന്ന പ്രത്യേകതയുമു ണ്ട്. ആയിരം അടിയോളം ഉയരത്തിലേക്ക് കേബിള്‍ കാറില്‍ സഞ്ചരിക്കുന്നത് തന്നെ ടൂറിസ്റ്റുകള്‍ക്ക് വിസ്മയകരമായ അനുഭവം സമ്മാനിക്കും.

ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിംഗിനുള്ള സൗകര്യം ലഭ്യമാകുന്ന ടൂറിസം കേന്ദ്രം കൂടിയായി ജടാ യുപ്പാറ മാറുകയാണ്. രണ്ട് ഹെലികോപ്ടറുകള്‍ക്കായുള്ള ഹെലിപ്പാഡും അനുബന്ധ സൗകര്യങ്ങ ളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വീസ് സൗകര്യം പിന്നീട് ഏര്‍പ്പെടുത്തും.

ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും,പാറക്കെട്ടുകളുടെ സ്വാഭാവികതയുംസം യോജിപ്പിക്കുന്ന ജടായു അഡ്വഞ്ചര്‍ പാര്‍ക്ക് ലോകമെങ്ങുമുള്ള സാഹസിക പ്രേമികളെ ആകര്‍ഷി ക്കുന്നതാണ്. പ്രകൃതിയോട് ഇത്രയധികം ഇണങ്ങിനില്‍ക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മറ്റൊരു സാഹസിക ടൂറിസം കേന്ദ്രവും രാജ്യത്ത് തന്നെയില്ല.

65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു എര്‍ത്ത്സ് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി. ഒ.ടി (ബില്‍ഡ്-ഓപ്പറേഷന്‍-ട്രാന്‍സ്ഫര്‍)സംരംഭമാണ്. കേരള ടൂറിസം വകുപ്പിനും, കേരളത്തിനു മാകെ അഭിമാനം നല്‍കുന്ന പദ്ധതിയാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പുതിയ ടൂറിസം കേന്ദ്രം രാജ്യത്ത് നിലവില്‍ വരികയാണ് ജടായു പദ്ധതിയിലൂടെയെന്നത് എടുത്തു പറയേണ്ടതാണ്. സാസ്കാരിക ടൂറിസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കലാവിരുന്നുകളുംജടായു ശില്‍പ്പത്തിന് സമീപം ഒരുക്കുകയും ചെയ്യും.

ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകള്‍ക്ക് വഴി തുറക്കുന്ന ഈ സംരംഭത്തില്‍ മുതല്‍മുടക്കിയിരി ക്കുന്നത് രാജീവ് അഞ്ചലിന്റെ ഗുരുചന്ദ്രിക ബില്‍ഡേഴ്സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റ ഡും, 150 ഓളം വിദേശ മലയാളികളുമാണ്. പല ഘട്ടങ്ങളിലായി 100 കോടിയോളം രൂപയാണ് സ്വകാര്യ സംരംഭകരുടെ മുതല്‍മുടക്ക്. പ്രവാസി നിക്ഷേപത്തിലൂടെ വന്‍കിട വികസന പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കാനാകുമെന്നതിന് മികച്ച ഉദാഹരണംകൂടിയാണ് ഈ ടൂറിസംപദ്ധതി. പ്രദേശവാസികള്‍ക്ക് പങ്കാളിത്തവും, തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്ന പദ്ധതി എന്ന പ്രത്യേ കതയും ജടായു എര്‍ത്ത്സ് സെന്ററിനുണ്ട്.

ജടായു എര്‍ത്ത്സ് സെന്റര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക- സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഏറെക്കാലമായി വിദേശ- തദ്ദേശ വിനോദസഞ്ചാരികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ദിനമാണ് ഇന്നിവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ചടയമംഗലം എന്ന ഗ്രാമവും, പൗരാണിക പ്രാധാന്യ മുള്ള ജടായുപ്പാറയും ഇനി ലോകടൂറിസംപടത്തില്‍ കേരളത്തിന്റെ തിലകക്കുറിയായി ഇടം നേടും. സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് ജടായു എര്‍ത്ത്സ് സെന്റര്‍ മുന്നോട്ട് വെക്കുന്നത്. സ്ത്രീ സംരക്ഷണത്തിന്റെ പ്രതീക മായ ജടായുവെന്ന ഭീമന്‍ പക്ഷിയുടെ ശില്‍പ്പമുള്‍ക്കൊളളുന്ന ഈ ടൂറിസം പദ്ധതി മൂന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ 65 ഏക്കര്‍ വിസ്തൃതിയില്‍ പൂര്‍ണമായും മതില്‍ക്കെട്ടിനുള്ളില്‍ ആധുനികസാങ്കേ തിക സംവിധാനങ്ങളോടെ വിനോദസഞ്ചാരികള്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പദ്ധതിയാണെന്ന പ്രത്യേകതയുമുണ്ട്.

ടിക്കറ്റ് ചാര്‍ജ് 400 രൂപ - കേബിള്‍ കാര്‍ യാത്രയ്ക്കു് 250 രൂപയും, പ്രവേശന ഫീസായി 150 രൂപ യും ഉള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപ വീതം മാത്രമേ ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം മുതല്‍ നിശ്ചിത കാലത്തേക്ക് ഉണ്ടാകുകയുള്ളൂ. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണമുള്‍പ്പെടെയുള്ള പാക്കേജിന് 2500 രൂപയാണ്. സാഹസിക വിനോദത്തില്‍ താല്‍പര്യമുള്ള സംഘമായി എത്തുന്നവരെ അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് പ്രവേശിപ്പിക്കുo.

മ്യൂസിയവും 6 D തീയേറ്ററും നവംബറില്‍

ജടായു ശില്‍പ്പത്തിന്റെ ഉള്ളില്‍ മ്യൂസിയവും, 6 D തീയേറ്ററും നവംബറില്‍ ഉദ്ദേശിക്കുന്നമൂന്നാംഘട്ട ഉദ്ഘാടനത്തിലേ സജ്ജമാകുകയുള്ളൂ. പാറക്കെട്ടുകളുടെ ഇടയിലുള്ള ഗുഹാസങ്കേതത്തില്‍ ഒരുക്കു ന്ന ആയുര്‍വേദ-സിദ്ധ ചികിത്സയും നവംബറില്‍ മാത്രമേ ആരംഭിക്കുകയുള്ളൂ. ഇതൊഴികെയുള്ള മറ്റെല്ലാ സംവിധാനങ്ങളും ജൂലൈ 4 ന് ഉദ്ഘാടനം ചെയ്യുന്ന രണ്ടാം ഘട്ടത്തില്‍ ഉണ്ടാകും.

ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പത്തെ മുന്‍നിര്‍ത്തി അന്താരാഷ്ട്ര നിലവാരത്തോടെ കേരള ടൂറിസം അവതരിപ്പിക്കുന്ന നൂതന ടൂറിസം പദ്ധതിയായ ജടായു എര്‍ത്ത്സ് സെന്റര്‍ നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴിക കല്ലാകും.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊച്ചി സ്മാർട്സിറ്റി നിർമാണപ്രവർത്തന പുരോഗതി വിലയിരുത്തി

തിരു: കൊച്ചി സ്മാർട്സിറ്റി നിർമാണപ്രവർത്തനങ്ങൾ, കോ‐ഡെവലപ്പർ പദ്ധതികളുടെ നിർമാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം അവലോകനം ചെയ്തു. പദ്ധതിപ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. 20...തുട൪ന്ന് വായിക്കുക


വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുo

തിരു: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിന് കരാറായെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ 33115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32986 അങ്കണവാടി ഹെല്‍ പ...തുട൪ന്ന് വായിക്കുക


കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യത

തിരു: കേരള ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കുറിനുള്ളിൽ കനത്തമഴക്കും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമിറ്റർ വേഗതയി ലും കാറ്റടിക്കുവാൻ സാധ്യത.അറബിക്കടലിന്റെ മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ, തെക്കുപടിഞ്ഞാ റൻ ...തുട൪ന്ന് വായിക്കുക


യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബായ് : യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതിലൂടെ അനധികൃതമായി രാജ്യത്തു തുടരുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരമൊരുങ്ങും. ഇത് സംബന്ധിച്ച സൂചനകള്‍ ഫെഡറല്‍ അതോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ നല്‍കി. ന്യായമായ പിഴ ഒടുക്ക...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയ പദ്ധതി നടപ്പിലാക്കും: മന്ത്രി മാത്യൂ.റ്റി.തോമസ്

തിരു: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 210 കോടിരൂപ ചെല വഴിച്ച് നെയ്യാർഡാമിൽ നിന്നും ശുദ്ധജലം എത്തിക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യൂ.റ്റി.തോമസ് നിയമസഭയിൽ പറഞ്ഞു. 2018-ലെ കേരള ജലസേചനവും ജലസ...തുട൪ന്ന് വായിക്കുക


മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു

തിരു: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയി ലാണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ വീടുകളെ വ്യാപാരകേന്ദ്രങ്ങളായി ചിത്രീകരിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

തിരു: ഡോക്ടര്‍മാര്‍ തങ്ങളുടെ വസതിയില്‍ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെ തിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാന്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ ജി എം ഒ എ ...തുട൪ന്ന് വായിക്കുക


സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കും

തിരു: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗo തീരുമാനിച്ചു. പെന്‍ഷന്‍ ഫണ്ട് സംസ്ഥാ ന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് നീറ്റ‌ിൽ 48937 പേർ,എൻജിനിയറിങ്ങിൽ 46,686

തിരു:സംസ്ഥാനത്ത‌് എൻജിനിയറിങ്‌ പ്രവേശന പരീക്ഷയുടെ റാങ്ക‌് ലിസ്റ്റും മെഡിക്കൽ, മെഡിക്കൽ അനുബന്ധകോഴ‌്സുകളിലേക്ക‌് ദേശീയതലത്തിൽ നടത്തിയ നീറ്റ‌് പരീക്ഷയുടെ സംസ്ഥാന റാങ്ക‌് പട്ടിക യും പ്രസിദ്ധീകരിച്ചു. ബുധനാഴ്ച പ്രസിദ്ധീകരിച്ച നീറ്റ‌് സംസ്ഥാന റാങ്ക‌് പട്...തുട൪ന്ന് വായിക്കുക


ജനസേവ ശിശുഭവന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചു: കുട്ടികളുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരു: ജോസ് മാവേലി ചെയര്‍മാനായുള്ള എറണാകുളം ആലുവജനസേവശിശു ഭവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിച്ചു.അതേസമയംഈയൊ രുഘട്ടത്തില്‍ കേസ് പിന്‍വലിക്കുന്നതിനെ കോടതിചോദ്യംചെയ്യുകയുംചെയ്തു. സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയസത്യവാങ്മൂലത്തില്...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര യോഗാദിനം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുo

തിരു: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21-ന് സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന പരിപാടികള്‍ രാവിലെ 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമൂഹയോഗാ പരിശീലനം, ആരോഗ്യ പ്രഭാഷണങ്ങള്‍, ശില്‍പ്പശാലക...തുട൪ന്ന് വായിക്കുക


ഗവാസ്കറിന് ചികിത്സ നിഷേധിച്ചിട്ടില്ല.മെഡിക്കൽ ബോർഡ് ചേർന്നു

തിരു: പരിക്കേറ്റ് തിരു. മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസ് ഓഫീസർ ഗവാസ്കറിന്റെ ചികിത്സ പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂറോ സർജറി, ജനറൽ സർജറി, ഇ...തുട൪ന്ന് വായിക്കുക


സൗത്ത് ഏഷ്യാഅസോസിയേഷന്റെ(എം.എസ്.എഫ്.) വൈസ് പ്രസിഡന്റ ഡോ.എസ്.എസ്.സന്തോഷ് കുമാർ

തിരു:ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍ഴ്‌സ് സൗത്ത് ഏഷ്യാഅസോസിയേഷന്റെ(എം.എസ്.എഫ്.) വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്ര ണ്ടും ഓർത്തോ പീഡിയാടിക്,അസോസിയേറ്റ് പ്രൊഫസറുമായ ഡോ.എസ്.എസ്.സന്തോഷ് കുമാർ. ബംഗ്ല...തുട൪ന്ന് വായിക്കുക


സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട്

തി​​​രു​​​: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഞ്ചി​​​തന​​​ഷ്ടം 6,348.10 കോ​​​ടി രൂ​​​പ​​​യെ​​​ന്ന് ക​​​ണ്‍​ട്രോ​​​ള​​​ർ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റർ ജ​​​ന​​​റ​​​ൽ (സി​​​എ​​​ജി) റി​​​പ്പോ​​​ർ​​​ട്ട്. ആ​​​കെ 13...തുട൪ന്ന് വായിക്കുക


കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

(ഈ വര്‍ഷം മുതല്‍ ഐടിഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ്) തിരു: കിഫ്ബി സഹായത്തോടെ പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.