Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

അറിയിപ്പുകള്‍

കൂടുതല്‍ 

ഭയമല്ല ജാഗ്രതയാണ് വേണ്ടത്: നിപ്പ വൈറസ് ബാധ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

21/5/2018

ആരോഗ്യ വകുപ്പിനെ കേന്ദ്ര സംഘം അഭിന്ദിച്ചു:എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കുo

തിരു: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ്പ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല. പ്രതിരോധനടപടികള്‍ ഫലപ്രദമായി നടന്നുവരുന്നു. ജീവനക്കാരുടെ സുരക്ഷിതതത്വവും ഇതോടൊപ്പം ഉറപ്പ് വരുത്തിയിട്ടുണ്ട്. അപൂര്‍വ രോഗമാണെന്ന് സ്ഥിരീകരിച്ച ഉടനെ ഫലപ്രദമായ നടപടികള്‍ ആരോഗ്യവകുപ്പ് കൈക്കൊണ്ടതെന്നും മന്ത്രിപറഞ്ഞു.

എന്‍.സി.ഡി.സി. ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍ സിംഗ്, അഡീഷണല്‍ ഡയറക്ടര്‍ ഡോ. എസ്. കെ. ജയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പ്രദേശം സന്ദര്‍ശിക്കുകയും ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. രോഗം കണ്ടുപിടിക്കുന്നതിനുംപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രോഗ വ്യാപനം തടയുന്നതിനും ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങ ളെ കേന്ദ്ര സംഘം അഭിനന്ദിച്ചു. ലോകത്തൊരിടത്തും നിപ്പാ വൈറസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ക്ക് ഇത്രയും കാര്യക്ഷമായ ഇടപെടല്‍ നടന്നിട്ടില്ലെന്നും കേന്ദ്ര സംഘം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച ഉടനെ എത്തിയ കേന്ദ്ര സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി നന്ദി അറിയിച്ചു.

കോഴിക്കോട് ചങ്ങരോത്ത് ഒരു കുടുംബത്തിലെ 3 പേര്‍ മരണപ്പെടാനിടയായത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാലാമത്തെയാളായ ചങ്ങരോത്ത് മൂസയ്ക്കും നിപ്പ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഈവൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ സിലിഗുരിയിലും ഈ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് നിപ്പ വൈറസ് ബാധയുണ്ടാകുന്നത്.

സാധാരണയായി പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട വാവ്വാലുകളാണ് ഈ വൈറസ് പരത്തുന്നത്. വവ്വാ ലുകളില്‍ നിന്ന് ചിലപ്പോള്‍ പന്നികള്‍, മുയലുകള്‍ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളിലേക്ക് വൈറസ് കടന്നു ചെല്ലുന്നു. ഇത്തരം ജിവികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുമ്പോഴും ഇവ ഭക്ഷിച്ച് അവ ശേഷിച്ച ഫലങ്ങളും മറ്റും ഭക്ഷിക്കുന്ന മനുഷ്യരിലേക്കും നിപ്പ വൈറസ് പകരുന്നു എന്നാണ് വിദ ഗ്ധരുടെ കണ്ടെത്തല്‍. ഇതിന്റെ ലക്ഷണങ്ങള്‍ നോക്കിയാണ് നിപ്പയാണെന്ന് സംശയിക്കുന്നത്. ബല ക്ഷയം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കല്‍, അപസ്മാര ലക്ഷണങ്ങള്‍, ഛര്‍ദി തുടങ്ങിയ ലക്ഷണമാണ് കാണുന്നത്. എന്നാല്‍ ഇതേ രോഗ ലക്ഷണങ്ങള്‍ മറ്റ് പല രോഗങ്ങളിലും കാണാറുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ രോഗ ലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നുള്ള സാമ്പിളുകള്‍ വൈറോളജി ലാബില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.

രോഗിയുമായി സമ്പര്‍ക്കമുള്ളപ്പോള്‍ മാത്രമേ ഇത് പകരുകയുള്ളൂ എന്നതിനാല്‍ ഇപ്പോള്‍ അസുഖം സ്ഥിരീകരിച്ചവരുമായി ഇടപഴകിയിരുന്ന എല്ലാവരേയും സ്‌ക്രീനിംഗിന് വിധേയമാക്കിയിട്ടുണ്ട്. അവരുടെ രക്ത സാമ്പിളുകളും മറ്റും മണിപ്പാല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അപൂര്‍വ രോഗബാധയാണെന്ന് സംശയം ഉണ്ടായ ഉടനെ തന്നെ ആരോഗ്യ വകുപ്പ് ശക്തമായി ഇട പെട്ടിരുന്നു. അവരുടെ രക്ത സാമ്പിളുകള്‍ മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ ലാബില്‍പരിശോധന യ്ക്കയച്ചു. ഇതോടൊപ്പം പ്രതിരോധ നടപടികളും ഊര്‍ജിതപ്പെടുത്തി.

സാദിഖ് മരിച്ച അടുത്ത ദിവസം മേയ് 19ന് വൈകുന്നേരം ഗസ്റ്റ് ഹൗസില്‍ ആരോഗ്യ വകുപ്പ് മന്ത്രി യുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തു. ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒ, റൂറല്‍ എസ്.പി, ജില്ലാ വെറ്റിനറി ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ ഡോക്ടര്‍ അരുണ്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിന്റെ തീരുമാനമനുസരിച്ച് ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം തൊട്ടടുത്ത ദിവസം രോഗബാധിത പ്രദേശം സന്ദര്‍ശി ക്കുകയും വിശമായ പരിശോധന നടത്തുകയും ചെയ്തു. ചുറ്റുമുള്ള വീടുകളും നിരീക്ഷണ വിധേയ മാക്കി. രോഗബാധ ഈ വീട് കേന്ദ്രീകരിച്ചാണെന്നും മറ്റ് വീടുകളിലേക്ക് ഇത് ബാധിച്ചിട്ടില്ലെന്നുംഉറ പ്പാക്കി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. രോഗം വ്യാപിക്കാ തിരിക്കാനുള്ള പ്രതിരോധ നടപടികളും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സ തേടു ന്നതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അടിയന്തിര ഇടപെടലുകള്‍ക്കായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡി.എം.ഒ.കണ്‍വീനറുമായിടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഡി.എച്ച്.എസ്., ഡി.എം.ഒ. ഓഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലെയ്‌സണ്‍ ഓഫീസറെ നിയമിച്ചു. കൂടാതെ ആരോ ഗ്യ വകുപ്പിന്റെ ദിശ സംവിധാനത്തിലെ 1056 നമ്പറില്‍ വിളിച്ചാലും പെട്ടെന്ന് തന്നെ സഹായം ലഭ്യമാകും.

മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസിയുവും പ്രത്യേക ഐസലേഷന്‍ വാര്‍ഡും ഒരുക്കിയിട്ടുണ്ട്. ജിവനക്കാര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കി. കൂടുതല്‍ മാസ്‌കു കള്‍, മറ്റുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

അതേസമയം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ട താണ്. രോഗലക്ഷണം കാണുന്ന രോഗികളെ പരിചരിക്കുമ്പോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കേ ണ്ടതാണ്. രോഗിയോട് അടുത്തിടപഴകുന്നവര്‍ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. രോഗിയുമായി സംസാരിക്കുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ വേര്‍തിരിച്ച് സൂക്ഷിക്കുകയും വൃത്തിയാക്കുകയും വേണം. പക്ഷികളോ മൃഗങ്ങളോ സ്പര്‍ശിച്ച ഫലങ്ങള്‍ കഴിക്കരുത്. മുയല്‍, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നിപ്പാ മൂലം രോഗബാധിതതായ ആളുകള്‍ക്ക് ആവശ്യമായ എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കുന്നതാണ്.

ജനങ്ങളുടെ അവബോധത്തിനായി മാധ്യമങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

തിരു: : മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലയിലെയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ല യ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ...തുട൪ന്ന് വായിക്കുക


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു:ജലം തുറന്നുവിടുo

കൊച്ചി : കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ജലം തുറന്നുവിടുo. 138.2 അടിയാണ് ജലനിരപ്പ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലുംതാമസിക്കുന്നവര്‍അതീവ ജാഗ്രത പുലര്‍ത്തേ...തുട൪ന്ന് വായിക്കുക


നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍പ്രസിഡന്റ് എസ്. ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി.കെ.തമ്പി,എസ്.സുശീല, രജിസ്ട്രാ...തുട൪ന്ന് വായിക്കുക


ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയ പതാക യുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടി ന്റെ തിളക്കം. ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല...തുട൪ന്ന് വായിക്കുക


റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരി : സംയുക്ത യോഗം വിളിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരു: റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരിയെത്തിക്കുന്നതു സംബന്ധിച്ച് സംയുക്തയോഗം വിളി ക്കുന്നതിന് നടപടികല്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃ ഷ്ണന്‍ പറഞ്ഞു . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേ...തുട൪ന്ന് വായിക്കുക


കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കെക്‌സ്‌കോണ്‍ (കേരളാ സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ ഡവലപ്‌മെന്റ് ആന്റ് റീഹാബിലി റ്റേഷന്‍ കോര്‍പറേഷന്‍ ) ജീവനക്കാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും ഓണത്തിനു മുമ്പ് നല്‍കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്...തുട൪ന്ന് വായിക്കുക


വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo

തിരു:വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo. വടക്കൻ ജില്ലകളിൽ മലയോരത്ത‌് വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂർ, വയനാട‌്, മല പ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുൾപൊട്ടിയത‌്. വയനാട‌് പൊഴുതന കുറിച്യർമല മേൽമുറ...തുട൪ന്ന് വായിക്കുക


വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം:മന്ത്രി മാത്യു ടി തോമസ‌്

പത്തനംതിട്ട: ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്ത നിവാ രണ അതോറിറ്റി. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിര...തുട൪ന്ന് വായിക്കുക


ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത:ലോക്‌സഭ മുൻ സ്പീക്കറും പ്രഗത്ഭ പാർലമെന്റേറിയനും ദീർഘകാലം ലോക‌്സഭ യിൽ സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി(89) തിങ്കളാഴ്ച രാവിലെ 8.15ന് ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു. വൃക്ക, മസ്തിഷ്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ...തുട൪ന്ന് വായിക്കുക


ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരു:സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാ ചകം ചൊല്ലിക്കൊടുക്കും. ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപി ഐ ...തുട൪ന്ന് വായിക്കുക


ജലനിരപ്പ് കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി വിടുന്നത് കുറഞ്ഞതോടെചെറുതോണിപാല ത്തില്‍ നിന്നും വെള്ളമിറങ്ങി. മഴ കുറഞ്ഞതും ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.96 അടിയായും കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു.സംഭരണശേഷിയുടെ 95 ശതമാന ...തുട൪ന്ന് വായിക്കുക


അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി : പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. പുനരധിവാസത്തി...തുട൪ന്ന് വായിക്കുക


അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം

അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും തിരുവനന്തപുര; അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങല്‍ ഇനി മൂന്നോളം പേര്‍ക്ക് ജീവിതം ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഒരുമാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്നവര്‍ക്ക്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം തിരു: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം അടുത്തിടെ കണ്ടതില്‍ വച്ചേറ്റവും വലിയ മഴക്കെടു...തുട൪ന്ന് വായിക്കുക


പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു

കൊച്ചി : പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു. എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ഇളന്തിക്കര ഗവ.എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.