Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യുവതികൾ കയറിയാൽ ശ്രീകോവിൽ അടക്കുമെന്നു തന്ത്രി ഐജിയെ അറിയിച്ചതനുസരിച്ച്‌ യുവതികൾ മലയിറങ്ങി മാധ്യമപ്രവർത്തകയും എറണാകുളം സ്വദേശിനിയും പൊലീസ്‌ സംരക്ഷണത്തിൽ സന്നിധാനത്തിലേക്ക്‌ മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളത്തില്‍ പുകയില ഉപയോഗം കുത്തനെ കുറഞ്ഞെന്ന് ആഗോള സര്‍വെ

16/5/2018

കേരളത്തില്‍ പുകയില ഉപയോഗം കുത്തനെ കുറഞ്ഞെന്ന് ആഗോള സര്‍വെ: റിപ്പോര്‍ട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ 15 വയസിനു മുകളിലുള്ളവരില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പുകയില ഉപയോഗം കുത്തനെ കുറഞ്ഞെന്ന് ഇതു സംബന്ധിച്ച് നടന്ന രണ്ടാമത്തെ ആഗോള സര്‍വെ (ഗാറ്റ്‌സ്-2)യില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു.

2009-10 ല്‍ നടത്തിയ ആദ്യ ഗാറ്റ്‌സ് സര്‍വെയില്‍ കേരളത്തിലെ പുകയില ഉപയോഗം 21.4 ശതമാനം ആയിരുന്നെങ്കില്‍ 2016-17 ല്‍ ഇത് 12.7 ആയി. എന്നാലും പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളും മാധ്യമങ്ങളും ഇനിയും സുസ്ഥിരമായ ശ്രമങ്ങള്‍ ഏറ്റെടു ക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ഇന്ന് (ബുധന്‍) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 15 വയസിനു മുകളിലുള്ളവരില്‍ പുകവലി 13.4 ശതമാനത്തില്‍നിന്ന് 9.3 ശതമാനമായി. പുകയില്ലാത്ത ഉല്പന്നങ്ങളുടെ ഉപയോഗം 10.7 ശതമാനത്തില്‍നിന്ന് നേര്‍പകുതിയായി 5.4 ലേയ്ക്കാണ് കുറഞ്ഞത്.

സിഗററ്റും മുറുക്കാനിലെ പുകയിലയുമാണ് ഏറ്റവുമധികം കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നത്. 6.7 ശതമാനം പേര്‍ സിഗററ്റ് വലിക്കുമ്പോള്‍ 4.4 ശതമാനം പുകയില കൂട്ടി മുറുക്കുന്നവരാണ്.

ലോകത്ത് പ്രായപൂര്‍ത്തിയായവരില്‍ പുകയുള്ളതും ഇല്ലാത്തതുമായ ഉല്പന്നങ്ങളുടെ ഉപയോഗം കൃത്യമായി പരിശോധിക്കുകയും അതിന്റെ സൂചകങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്നതാണ് ഗാറ്റ്‌സ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വീടുവീടാന്തര മാണ് സര്‍വെ നടത്തിയത്. ലോകാരോഗ്യ സംഘടന, ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി), മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ സാങ്കേതിക സഹായത്തോടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഘട്ടങ്ങളി ലായിരുന്നു സര്‍വെ.

ഓരോ സര്‍വെ സാമ്പിളിലും 15 വയസിനു മുകളിലുള്ളവരെ പ്രത്യേക ക്രമമനുസരിച്ചല്ലാതെയാണ് തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 2016-നും ഫെബ്രുവരി 2017-നുമിടെ ഇന്ത്യയില്‍ 74037 വ്യക്തികളുമായി അഭിമുഖം നടത്തി. കേരളത്തില്‍ 783 പുരുഷന്മാരെയും 1403 സ്ത്രീകളെയും 2016 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലഘട്ടത്തിലാണ് പഠനത്തിനു വിധേയരാക്കിയത്.

15-17 പ്രായപരിധിയിലുള്ളവരില്‍ പുകയില ഉപയോഗം ആദ്യ സര്‍വെയില്‍ 3.1 ശതമാനമായിരു ന്നെങ്കില്‍ പിന്നീടത് 3.7 ശതമാനമായി. പുകയില ആദ്യമായി ഉുപയോഗിക്കുന്നവരുടെ പ്രായം പക്ഷേ 18.6-ല്‍നിന്ന് 20.8 ആയി.

വലിക്കുന്നവരില്‍നിന്ന് പുകയേല്‍ക്കുന്നവരുടെ എണ്ണം (സെക്കന്‍ഡ്ഹാന്‍ഡ് സ്‌മോക്ക്) ഗണ്യമായി കുറഞ്ഞതായി ഗാറ്റ്‌സ്-2 സര്‍വെയില്‍ കണ്ടെത്തി. പൊതുസ്ഥലത്ത് ഇത് 18.7 ശതമാനത്തില്‍ നിന്ന് 13.7 ആയും ജോലിസ്ഥലങ്ങളില്‍ 17.5 ല്‍നിന്ന് 20.8 ശതമാനമായും കൂടിയപ്പോള്‍ വാസസ്ഥലങ്ങളില്‍ 41.8-ല്‍നിന്ന് 16ശതമാനത്തിലേയ്ക്ക് കുത്തനെ ഇടിഞ്ഞു.

പുകയില ഉപേക്ഷിക്കാനാഗ്രഹിക്കുന്നവരില്‍ 79.3 ശതമാനം പുകവലിക്കുന്നവരും 67.2 ശതമാനം പുകയില്ല പുകയില ഉപയോഗിക്കുന്നവരും ആണ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 60.5 ശതമാനംപുകവലിക്കാര്‍ക്കും മറ്റ് പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 36.4 ശതമാന ത്തിനും പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള ഉപദേശങ്ങള്‍ നല്‍കിയിരുന്നു. എന്നിരിക്കിലും പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള കൂടുല്‍ പരിശ്രമങ്ങള്‍ വേണ്ടതുണ്ടെന്നും ഇതിനുള്ള പ്രവര്‍ ത്തനങ്ങള്‍ വ്യാപകമാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പായ്ക്കറ്റുകളിലെ അറിയിപ്പിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും പുകയില സൃഷ്ടിക്കുന്നദോഷ ങ്ങളെക്കുറിച്ച് അറിവുള്ളവരുടെ എണ്ണം കൂടിയിട്ടുണ്ട്. സിഗററ്റ്-ബീഡി പായ്ക്കറ്റുകളിലെ 85 ശത മാനം മുന്നറിയിപ്പ് പുകയില ഉപയോക്താക്കളില്‍ ശക്തമായ സ്വാധീനമുണ്ടാക്കുകയും ഈ ശീലം ഉപേക്ഷിക്കാന്‍ പ്രേരണ ചെലുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇത് ശീലം ഉപേക്ഷിക്കാന്‍ കാരണ മായിട്ടില്ല.

പുകയില നിയന്ത്രണ നടപടികള്‍ ദേശീയ ആരോഗ്യ മിഷന്റെചട്ടക്കൂട്ടിനകത്താക്കിമറ്റുദേശീയആരോ ഗ്യ പരിപാടികളുമായി സമന്വയിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെയും വിവിധ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവയുടെയും കൂടുതല്‍ പങ്കാളിത്തം ഇക്കാര്യത്തില്‍ വേണം.

പുകയില നിയന്ത്രണ രംഗത്ത് കേരളത്തിന് ഉണ്ടായ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ഗവണ്‍മെന്റ് പ്രതി ജ്ഞാ ബദ്ധമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആയതിനുവേണ്ടിയാണ് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി വിമുക്തി എന്ന ബ്രഹത് പദ്ധതിയും ആര്‍ദ്രം ദൗത്യവും ആരംഭിച്ചത്. കൂടാതെ ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും ദേശീയ പുകയില നിയന്ത്രണ പരിപാടി ഫലപ്രദമായിനടപ്പിലാക്കിക്കെണ്ടിരിക്കുകയാണ്. ആയതിന്റെ ഭാഗമായിപുതി യ തലമുറയെ പുകയിലക്ക് അടിമയാക്കാന്‍ ഉദ്ദേശിച്ച് മാര്‍ക്കറ്റില്‍ എത്തിയ ഇ-സിഗരറ്റ് സംസ്ഥാ നത്ത് നിരോധിച്ചു. കൂടാതെ പുകയില നിയന്ത്രണ നിയമം ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകക്ക് പ്രത്യേകമായ ഒരു അക്കൗണ്ട് തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചത്, ലഹരി നിയന്ത്ര ണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ്. നമ്മുടെ ആരോഗ്യ സ്ഥാപനങ്ങ ളും, പരിസരങ്ങളും, വിദ്യാലയങ്ങളും, ആയതിന്റെ ചുറ്റുപാടും, വ്യാപരസ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ എല്ലാം ഇനിയും കൂടുതല്‍ പുകയില വിമുക്തമാക്കേണ്ടതുണ്ട്. കേവലം നിയമ നടത്തി പ്പുകൊണ്ട് മാത്രം ഇത്തരം കാര്യങ്ങളില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുകയില്ല. മറിച്ച് കേരള ത്തിലെ എല്ലാ സാമൂഹികമാറ്റങ്ങളും സംഭവിച്ചപോലെ, സാക്ഷരതായജ്ഞവും ജനകീയാ സൂത്രണ വും പോലെ ഒരു ജനകീയ മുന്നേറ്റത്തിലൂടെ മാത്രമെ പുകയിലയും, ലഹരി ഉപയോഗവും സമൂഹ ത്തില്‍ നിന്നും പടികടത്താന്‍ സാധിക്കുകയുള്ളു. ഈ മാറ്റത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍,ഡോ.പോള്‍ സെബാസ്റ്റ്യന്‍,ഡയറക്ടര്‍ആര്‍.സി.സി,ഡോ.രാമന്‍കുട്ടി, ഡോ.ബിപിന്‍ ഗോപാല്‍,ഡോ.ബെന്നി (ഐ.എം.എ),ഭാവന മുഖോപാദ്ധ്യായ, പ്രൊ.ശിവ കാമി, എന്നിവര്‍ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയുണ്ടായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ സംഘർഷാവസ്ഥ തുടരുന്നതിനാൽ സന്നിധാനം, നിലയ്‌ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തിങ്കളാഴ്‌ച വരെ നീട്ടി. സ്‌ത്രീപ്രവേശനത്തിനെതിരായ സമരം അക്രമസംഭവങ്ങളിലേക്ക്‌ നീങ്ങിയ ...തുട൪ന്ന് വായിക്കുക


ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി മല കയറാനാകാതെ മടങ്ങി

പത്തനംതിട്ട: ശബരിമല കയറാനൊരുങ്ങി അടിവാരത്തെത്തിയ മറ്റൊരു യുവതി കഴക്കൂട്ടം സ്വ ദേശി മേരി സ്വീറ്റി മല കയറാനാകാതെ മടങ്ങി. മലകയറാൻ ഒറ്റക്കാണ്‌ ഇവരെത്തിയത്‌.വിശ്വാസി യാണെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണ്‌ മലകയറുന്നതെന്നും അവർപറഞ്ഞു. വി ദ്യാരംഭ ദിനമ...തുട൪ന്ന് വായിക്കുക


കനത്ത പൊലീസ്‌ സുരക്ഷിയില്‍ സന്നിധാനത്തിനടുത്തെത്തിയ കവിതയും രഹ്നാ ഫാത്തിമയുo പ്രതിഷേധത്തെ തുടർന്ന്‌ മടങ്ങി

സന്നിധാനം; കനത്ത പൊലീസ്‌ സുരക്ഷിയില്‍ മരക്കൂട്ടവും കടന്ന്‌ സന്നിധാന ത്തിനടുത്തെത്തിയ ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവർത്തക കവിത യും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയുo നടപന്തലിലെ പ്രതിഷേധത്തെ തുടർന്ന്‌ മലയിറങ്ങി. ഐ ജി എസ്‌ ശ്രീജിത്ത്‌...തുട൪ന്ന് വായിക്കുക


മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ

മഹാനവമി ദിനമായ ഒക്ട.18 നു പൊതുജനം.കോമിന് അവധി:ചീഫ് എഡിറ്റർ ...തുട൪ന്ന് വായിക്കുക


18 പുതിയ ഇ. എസ്. ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി. പി. രാമകൃഷ്ണന്‍

ഇ. എസ്. ഐകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 18 പുതിയ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടിയെടുത്തു;മന്ത്രി ടി.പി.രാമകൃഷ്ണന്‍.സ്‌പെഷ്യാലിറ്റി ചികിത്‌സ ഉറപ്പാക്കാന്‍ 38 സ്വകാര്യ ആശുപത്രികളെയും സൂപ്പര്‍ സ്‌പെഷ്യാലി...തുട൪ന്ന് വായിക്കുക


കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ രാജി വച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ രാജി വച്ചു.നരേന്ദ്രമോദി മന്ത്രിസഭയിൽ നിന്നും ലൈംഗികാരോപണത്തെത്തുടർന്നു രാജി വയ്ക്കുന്ന ആദ്യ അംഗമാണ് എം.ജെ.അക്‌ബർ. രാജി കത്ത് വിദേശകാര്യ മന്ത്രലയത്തിന് കൈമാറിയെന്ന് അദ്ദേഹം അറിയിച്ചു .ഒക്‌ടോബർ 8 നു മാധ്യമ പ്രവ...തുട൪ന്ന് വായിക്കുക


ഇ എസ് ഐ ആശുപത്രികളിലേക്കുള്ള മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: ഇഎസ്‌ഐ കോര്‍പറേഷന്‍ അംഗീകരിച്ചതും വകുപ്പ് മുഖേന വിതരണം ചെയ്യേണ്ടതുമായ 103 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍, കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്,, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും...തുട൪ന്ന് വായിക്കുക


അഡ്വക്കേറ്റ് ജനറലിനെതിരെയുള്ള ആരോപണം അന്വേഷിക്കണം:പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരു: അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ ക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണ റായി വിജയന് കത്തു നല്‍കി. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് ...തുട൪ന്ന് വായിക്കുക


ചലന പരിമിതിയുള്ള മുഴുവന്‍ പേര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്ത് ചലന പരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുച്ചക്ര വാഹനം, വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സഹായ ഉപകരങ്ങള്‍ ലഭ്യമാക്കി സഞ്ചാര സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്ന് ആ രോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവ...തുട൪ന്ന് വായിക്കുക


റോഡില്‍ സമയം ലാഭിക്കരുത്: ഓര്‍മ്മപ്പെടുത്തി ആംബുലന്‍സ് റാലി

തിരു: ലോക ട്രോമ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പോ ലീസ്, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയു ക്തമായി തുടങ്ങിയിരിക്കുന്ന ട്രോമ റിസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് റാലി സംഘ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട : പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവ ത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു സംഘം ബസ് സ്റ്റാന്റില്‍ തടഞ്ഞുവെച്ചത്. പൊലീസ് എത്തി ലിബിക്ക് സംരക്ഷണമൊരുക്കി.തുടര്‍ന്ന് പൊ...തുട൪ന്ന് വായിക്കുക


സ്വസ്ത് ഭാരത് യാത്ര സൈക്ലാത്തോണ്‍ തിരുവനന്തപുരത്ത് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഫ്‌ളാഗ് ഓഫ് ചെയ്തു.

തിരു: സ്വസ്ത് ഭാരത് യാത്ര സൈക്ലാത്തോണ്‍ തിരുവനന്തപുരത്ത് മന്ത്രി കെ.കെ.ഷൈല ടീച്ചർ ഫ്‌ളാഗ് ഓഫ് ചെയ്തു.നമ്മുടെ ഭരണഘടനയനുസരിച്ച് സ്ത്രീകൾ എവിടേയും തുല്യരാണ്. അത് ദൈവ സന്നി ധിയിലായാലും പൊതുസ്ഥലത്തായാലും; മന്ത്രി കെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു. നമ്മുടെ ഭരണഘട...തുട൪ന്ന് വായിക്കുക


നിലയ്‌‌‌ക്കലിലും എരുമേലിയിലുമടക്കം സുരക്ഷ ശക്തമാക്കി

നിലയ്‌‌‌‌ക്കല്‍ : നിലയ്‌‌‌ക്കലിലും എരുമേലിയിലുമടക്കം സുരക്ഷ ശക്തമാക്കി. ശബരിമലയിലെത്തു ന്ന ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. നിലയ്‌‌‌ക്കലില്‍ പൊ ലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു. വനിത ബറ്റാ...തുട൪ന്ന് വായിക്കുക


തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സിനിമയില്‍ ഇന്റേണല്‍ കംപ്ലൈന്റ് സെല്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തിരു: തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. തൊഴിലിടങ്ങ...തുട൪ന്ന് വായിക്കുക


സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി നടപ്പിലാക്കാന്‍ ശ്രമിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ രീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളാണ് കേരളം അഭിമുഖീകരിക്കു ന്ന വലിയ ആരോഗ്...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.