Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി തിരു.മെഡിക്കല്‍ കോളേജില്‍ നടപ്പാതകള്‍ കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത് ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

അറിയിപ്പുകള്‍

കൂടുതല്‍ 

സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കും സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി

16/5/2018

ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 X 7 ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സ്വന്തം സ്വത്വത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സമഗ്ര പുരോ ഗതിയ്ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. പാര്‍ശ്വവ ത്ക്കരിക്കപ്പെട്ട ഇവരെ മുഖ്യധാരയില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നയം യാഥാര്‍ത്ഥ്യമാക്കിയത്. സ്ത്രീയ്ക്കും പുരുഷനും അപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഒരു വിഭാഗമുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചതും അവര്‍ക്ക് അംഗീകാരം നല്‍കാന്‍ സാധിച്ചതും ഇക്കാലത്താണ്. മുമ്പ് ആട്ടിപ്പായിച്ച സമൂഹം തന്നെ അവരെ അംഗീകരിച്ച് മുന്നേറുന്ന ഒരവസ്ഥയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 x 7 ഹെല്‍പ്പ് ലൈന്‍ (ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍) എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. അതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ഇതിന് അന്തര്‍ദേശീയ തലത്തില്‍ തന്നെ അംഗീകാരം ലഭിച്ചു.

വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് നൈപുണ്യ പരിശീലനവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധനസ ഹായവും നല്‍കി വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി കായിക മേള സംഘടിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക കുടുംബശ്രീ യൂണിറ്റും തുടങ്ങി. പാതി വഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവര്‍ക്കായി തുടര്‍ വിദ്യാഭ്യാസ പരിപാടികളും ആവിഷ്‌കരിച്ചു വരുന്നു. ജീവിത പ്രതിസന്ധി അനുഭവിക്കുന്ന വര്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോമും ആരംഭിച്ചു.

കേരളത്തില്‍ ഏകദേശം കാല്‍ ലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍മാരുണ്ട്. അവരില്‍ പലരും മോശമായ സാഹചര്യത്തിലാണുള്ളത്. അതിനായി അവര്‍ക്ക് ഐഡന്റിറ്റികാര്‍ഡുംവിതരണംചെയ്തുവരുന്നു.

സമൂഹത്തിന്റെ മനോഭാവം മാറണം. ഇവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പരിഷ്‌കൃത സമൂഹ ത്തിന് ചേര്‍ന്നതല്ല. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കണ്ടി ല്ലെന്ന് നടിക്കില്ല. ഇവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്താനുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയത്. കൊച്ചി നഗരത്തില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി വരും. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കായി നടത്തി വരുന്ന വ്യത്യസ്ഥ പരിപാടികളുടെ സമന്വയമാണ് മഴവില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെ ടേണ്ടവരല്ല മറിച്ച് മുഖ്യധാരയിലുള്ളവരാണെന്ന് കാട്ടിക്കൊടുത്തു. കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്‌ കരിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാനാണ് സധൈര്യം മുന്നോട്ട് തുടങ്ങിയത്. വയോജന സംരക്ഷണത്തിനായാണ് സായംപ്രഭ പദ്ധതി സാക്ഷാത്ക്കരിച്ചത്. സാമൂഹ്യ നീതി വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയതെന്നും മന്ത്രി പറഞ്ഞു.

മേയര്‍ വി.കെ.പ്രശാന്ത്, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ. എസ്., വനിതാ ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് ഐ.എ.എസ്., സാമൂഹ്യനീതി ഡയറ ക്ടര്‍ പി.ബി.നൂഹ് ഐ.എ.എസ്., കൗണ്‍സിലര്‍ പാളയം രാജന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ട്രാന്‍സ്ജന്റര്‍ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡി നേറ്റര്‍ ശ്യാമ എസ്. പ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.

1800 425 2147 എന്നതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റെ​യി​ൽ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

തി​രു​: പു​തു​ക്കാ​ട്-​ഒ​ല്ലൂ​ർ സെ​ക്ഷ​നി​ൽ റെ​യി​ൽ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ...തുട൪ന്ന് വായിക്കുക


കാണാതായ 50 കുട്ടികളെ ഏഴ് ദിവസത്തിനകം തിരികെയെത്തിക്കണമെന്ന് ശിശുക്ഷേമ സമിതിയുടെ നോട്ടീസ്

തിരു: എറണാകുളം ആലുവ ജനസേവ ശിശു ഭവനില്‍ നിന്നും കാണാതായ 50 കുട്ടികളെ ഏഴ് ദിവസ ത്തിനകം ഹാജരാക്കിയില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി ജനസേവ ശിശു ഭവന്‍ ജനറല്‍ സെക്രട്ടറി ജോസ് മാവേലിക്ക് കത്തയച്ചു. അവരുടെ സ്‌കൂള്‍ സര്‍ട്ട...തുട൪ന്ന് വായിക്കുക


ന​​​ഴ്സ് ലി​​​നി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ,ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ത്തു ല​​​ക്ഷം രൂ​​​പ വീ​​​തം,ഭ​​​ർ​​​ത്താ​​​വ് സ​​​ജീ​​​ഷി​​​ന് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി

തി​​​രു​​​: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച രോ​​​ഗി​​​ക​​​ളെ ശു​​​ശ്രൂ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ രോ​​​ഗിയായി മ​​രി​​ച്ച കോ​​​ഴി​​​ക്കോ​​​ട് പേ​​​രാ​​​മ്പ്ര താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സ് ലി​​​നി​​​യു​​​ടെ ഭ​​​ർ​​​ത്ത...തുട൪ന്ന് വായിക്കുക


സ്വർണ വില കൂടി. പവന് 120 രൂപ വർധിച്ചു

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപ വർധിച്ചു. രണ്ടു ദിവസ ത്തിന് ശേഷമാണ് വില യിൽ മാറ്റമുണ്ടായത്. 23,120 രൂപ പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,890 രൂപയി ലാണ് വ്യാപാരം പുരോഗമി ക്കുന്നത്. ...തുട൪ന്ന് വായിക്കുക


കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐ.എം.എ. സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്: കേരളത്തിലെ രണ്ട് വടക്കന്‍ ജില്ലകളില്‍ അതീവ ഗുരുതരമായ നിപ വൈറസ് ബാധയുണ്ടായപ്പോള്‍ താങ്കളുടെ നേതൃത്വത്തിലുള്ള ഭരണകൂടം അതിശക്തമായി ഇടപെടുകയും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയ...തുട൪ന്ന് വായിക്കുക


സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം ജൂണില്‍ എറണാകുളത്ത്

തിരു:കേരളത്തിലെ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങളെയും ഫാക്ടറികളെയുംഅവയുടെ വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വജ്ര,സുവര്‍ണ,രജത ഗ്രേഡു കളായി തിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് ജൂണില്‍ എറണാകുളത്തു നടക്കും.തൊഴിലും നൈ പ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്:കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ലാപ്‌ടോപ്പ് വിതരണം ചെയ്തു

തിരു: ഭിന്നശേഷിക്കാര്‍ക്ക് സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി പ്രഖ്യാപിച്ച സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര...തുട൪ന്ന് വായിക്കുക


തൂ​ത്തു​ക്കു​ടി​യി​ൽ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സ്ത്രീ​ക​ള​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

തൂ​ത്തു​ക്കു​ടി: ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ൽ സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സ്ത്രീ​ക​ള​ട​ക്കം 11 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗ​വ​ർ​ണ​ർ ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​തി​ന്‍റെ ഓ​ഫീ​സ് സ...തുട൪ന്ന് വായിക്കുക


ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 4 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തിരു: ലോകവിസ്മയങ്ങളുടെ പട്ടികയില്‍ ഇടം നേടുന്ന ജടായു ശില്‍പ്പമുള്‍ക്കൊളളുന്ന കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം 2018 ജൂലൈ 4 ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു പുതിയ ടൂറിസം ക...തുട൪ന്ന് വായിക്കുക


ദളിത് യുവതിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി

പാലാ: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ദളിത് യുവതിയുടെ മരണ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാലാ പുതുപ്പള്ളി യേല്‍ പരേതനായ രാജുവിന്റെ ഭാര്യ വാസന്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ, ഇ ടി എൽ ഓട്ടോമേഷൻ കമ്പനിയായ ക്വെറി സർജുമായി ധാരണയിൽ

കൊച്ചി: ആഗോളതലത്തിൽ മുൻനിര കമ്പനികൾക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന പ്രമുഖ സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കു ന്ന മുൻനിര ഡാറ്റ ടെസ്റ്റിംഗ്, സോഫ്റ്റ്‌വെയർ നിർണ്ണയ സ്ഥാപനമായ ക്വെറി സർജുമായി സഹക രണ കരാറിൽ ...തുട൪ന്ന് വായിക്കുക


ഡോ. കഫീല്‍ ഖാന് ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: നിപ്പാ വൈറസ് ബാധിച്ച പ്രദേശത്ത് സേവനമനുഷ്ടിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഖൊരക്പൂര്‍ ആശുപത്രിയിലെ ഡോ. കഫീല്‍ ഖാന് ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്ടും മലപ്...തുട൪ന്ന് വായിക്കുക


നിപ്പാ വൈറസ് അറിയേണ്ടതെല്ലാം; ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്

തിരുവനന്തപുരം: നിപ്പാ വൈറസിനെപ്പറ്റി പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. എന്താണ് നിപ്പാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിപ്പാ വൈറസ് ഹെനിപാ വൈറസ് ജീനസിലെ നിപ്പാ വൈറസ് പാരാമ...തുട൪ന്ന് വായിക്കുക


നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ 170 കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന സ്വ​​​​ത്തു​​​​ക്ക​​​​ൾ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്ക​​​​ണ്ടു​​​​കെ​​​​ട്ടി

മും​​​​ബൈ: പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​ച്ച് 13,000 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു കടന്ന വി​​​​വാ​​​​ദ വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി നീ​​​​...തുട൪ന്ന് വായിക്കുക


ഭയമല്ല ജാഗ്രതയാണ് വേണ്ടത്: നിപ്പ വൈറസ് ബാധ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആരോഗ്യ വകുപ്പിനെ കേന്ദ്ര സംഘം അഭിന്ദിച്ചു:എല്ലാ ആധുനിക ചികിത്സയും സര്‍ക്കാര്‍ നല്‍കുo തിരു: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ്പ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.