Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

അറിയിപ്പുകള്‍

കൂടുതല്‍ 

തൊഴില്‍വകുപ്പ് ഓഫീസുകള്‍ കൂടുതല്‍ തൊഴിലാളിസൗഹൃദമാക്കും:മന്ത്രി ടി.പി.രാമകൃഷ്ണന്‍

16/5/2018

തൊഴില്‍വകുപ്പ് ഓഫീസുകള്‍ കൂടുതല്‍ തൊഴിലാളിസൗഹൃദമാക്കും:മന്ത്രി ടി.പി.രാമകൃഷ്ണന്‍

ട്രേഡ്‌യൂണിയന്‍ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന യാക്കും. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍പൂര്‍ത്തി യാക്കി രജിസ്‌ട്രേഷന്‍ല്‍കും.തൊഴില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരും. അണ്‍എയ്ഡഡ് വിദ്യാഭ്യാ സ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കായി വിദ്യാഭ്യാസവകുപ്പുമായി കൂടി യാലോചിച്ച് സേവന-വേതനക്രമീകരണനിയമം കൊണ്ടുവരും. സമാനസ്വഭാവ മുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ അംഗത്വം, സാമ്പത്തികസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കും.ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കും.തൊഴില്‍ മേഖല മാറുന്നതിനനുസരിച്ച് അംഗത്വം മാറാന്‍ സംവി ധാനം ഏര്‍പ്പെടുത്തും.

അതിഥി(ഇതരസംസ്ഥാന)തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമാക്കും

അതിഥി(ഇതരസംസ്ഥാന)തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ച ആവാസ്, അപ്‌നാഘര്‍ ഉള്‍പ്പെടെ യുള്ള ക്ഷേമപദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. തോട്ടം മേഖലയിലെ ശോചനീയാവസ്ഥ പരിഹരിച്ച് പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ പുനരുദ്ധാരണപാക്കേജ് നടപ്പാക്കും. തോട്ടം തൊഴിലാളി കള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഭവനരഹിതരായ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് സ്വന്തം വീട്-പദ്ധതി നടപ്പാക്കും.പരമ്പരാഗതമേഖലയില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇതരവകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികള്‍ആവിഷ്‌കരിക്കും.പരമ്പരാ ഗത വ്യവസായങ്ങളുടെ നിലനില്‍പ്പിനും പീഢിതവ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനുംവ്യവസാ യവകുപ്പുമായി ചേര്‍ന്ന് കര്‍മ്മപദ്ധതി നടപ്പാക്കും.

വിദേശ തൊഴില്‍റിക്രൂട്ട്‌മെന്റ് സാധ്യത വര്‍ധിപ്പിക്കും

തൊഴില്‍നൈപുണ്യം നേടുന്നവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴില്‍കണ്ടെത്തുന്നതിന് ഒഡെപെക് വഴി ഏകജാലകസംവിധാനം രൂപപ്പെടുത്തും. വിദേശ തൊഴില്‍റിക്രൂട്ട്‌മെന്റ് സാധ്യത വര്‍ധിപ്പി ക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിനെ (കിലെ)ദേശീയനിലവാരമുള്ള പഠനപരിശീലന ഗവേഷണസ്ഥാപനമായി ഉയര്‍ത്തും. റോഡപകടങ്ങള്‍, പ്രകൃതിദുരന്തം തുടങ്ങിയ സാഹചര്യങ്ങള്‍ നേരിടുന്നതിനും അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിനും തൊഴിലാളികള്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കും.

എംപ്ലോയബിലിറ്റി സെന്ററുകള്‍ വ്യാപിപ്പിക്കും,മോഡല്‍ കരിയര്‍ സെന്ററുകള്‍ ആരംഭിക്കും

സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു കള്‍ മുഖേന നടത്തേണ്ട നിയമനങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും. എല്ലാ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥാപിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തൊഴില്‍സാധ്യത എന്നിവയെ ക്കുറിച്ച് വിവരം ലഭ്യമാക്കാന്‍ ജോബ്‌പോര്‍ടല്‍ ആരംഭിക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോകളോടനുബന്ധിച്ച് മോഡല്‍ കരിയര്‍ സെന്ററുകള്‍ തുടങ്ങും. ഗവണ്‍മെന്റ് കോളേജുകളിലെ പ്ലെയിസ്‌മെന്റ് സെല്ലുകളുമായി സഹകരിച്ച് എല്ലാ ജില്ലയിലും കരിയര്‍ ഡവല പ്‌മെന്റ് സെന്റര്‍ ആരംഭിക്കും. സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് സംരംഭകത്വവിക സന പരിശീലന പരിപാടി നടപ്പാക്കും. സ്വകാര്യമേഖലയിലും കാര്‍ഷികരംഗം ഉള്‍പ്പെടെ ഗ്രാമീണ മേഖലയിലും തൊഴിലാളികളെ ലഭ്യമാക്കാനുതകും വിധം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍ പോര്‍ട്ടല്‍ തയ്യാറാക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യഥാര്‍ഥ തൊഴില്‍രഹിതരുടെ എണ്ണം കണക്കാ ക്കാന്‍ വകുപ്പുതല സര്‍വെ നടത്തും. എല്ലാ റവന്യൂവില്ലേജുകളിലെയും തൊഴിലാളികള്‍ക്ക് പരിര ക്ഷ ലഭിക്കും വിധം ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികള്‍ അടക്കം കൂടുതല്‍ മേഖലകളിലെ തൊഴിലാളികളെ പദ്ധതിയില്‍ ഉള്‍പ്പെടു ത്താന്‍ നടപടി സ്വീകരിക്കും.

തൊഴിലാളി സുരക്ഷ ഉറപ്പാക്കും,തൊഴില്‍നൈപുണ്യ പരിശീലനം ലഭ്യമാക്കും

ഇന്റര്‍നെറ്റ് അധിഷ്ഠിത സൗകര്യങ്ങളിലൂടെ ഫാ്കടറികളിലെ അപകടസാധ്യത നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കും. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഫാക്ടറി പരിശോ ധനാനടപടികള്‍ കര്‍ശനമാക്കും. 13-ാം പദ്ധതി അവസാനത്തോടെ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും. ഐടിഐ ഇല്ലാത്ത ബ്ലോക്കുകളില്‍ പുതിയ ഐടിഐ തുട ങ്ങാന്‍ നടപടിയെടുക്കും. കാലഹരണപെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി ആഗോളതലത്തിലെ അവസര ങ്ങള്‍ കണ്ടറിഞ്ഞ് പുതിയ ട്രേഡുകള്‍ ആരംഭിക്കും. പഠനനിലവാരം പുലര്‍ത്തുന്ന ഐടിഐവിദ്യാര്‍ ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കും.

ലേബര്‍ ബാങ്ക് വികസിപ്പിക്കും

സൂക്ഷ്മ-ചെറുകിട, ഇടത്തരം,പരമ്പരാഗത വ്യവസായ മേഖലകളില്‍ വിദഗ്ധ-അവിദഗ്ധതൊഴിലാ ളികളുടെ കുറവ് നികത്തുന്നതിന് വ്യവസായപരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്ന് ലേബര്‍ ബാങ്ക് വികസിപ്പിക്കും.പുതിയ മേഖലകളില്‍ വ്യവസായസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മികവിന്റെകേന്ദ്ര ങ്ങള്‍ സ്ഥാപിക്കും. ടെക്‌നോസിറ്റിയില്‍ കെയ്‌സിന്റെ കൈവശമുള്ള അഞ്ച് ഏക്കര്‍ ഭൂമി ഉപയോഗ പ്പെടുത്തി ഇന്റഗ്രേറ്റഡ് സ്‌കില്‍പാര്‍ക്കും വേള്‍ഡ് സ്‌കില്‍ ലൈസിയവും സ്ഥാപിക്കും. കിഫ്ബി സഹായത്തോടെ ഏവിയേഷന്‍ അക്കാദമി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിപറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

തിരു: : മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലയിലെയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ല യ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ...തുട൪ന്ന് വായിക്കുക


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു:ജലം തുറന്നുവിടുo

കൊച്ചി : കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ജലം തുറന്നുവിടുo. 138.2 അടിയാണ് ജലനിരപ്പ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലുംതാമസിക്കുന്നവര്‍അതീവ ജാഗ്രത പുലര്‍ത്തേ...തുട൪ന്ന് വായിക്കുക


നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍പ്രസിഡന്റ് എസ്. ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി.കെ.തമ്പി,എസ്.സുശീല, രജിസ്ട്രാ...തുട൪ന്ന് വായിക്കുക


ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയ പതാക യുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടി ന്റെ തിളക്കം. ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല...തുട൪ന്ന് വായിക്കുക


റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരി : സംയുക്ത യോഗം വിളിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരു: റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരിയെത്തിക്കുന്നതു സംബന്ധിച്ച് സംയുക്തയോഗം വിളി ക്കുന്നതിന് നടപടികല്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃ ഷ്ണന്‍ പറഞ്ഞു . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേ...തുട൪ന്ന് വായിക്കുക


കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കെക്‌സ്‌കോണ്‍ (കേരളാ സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ ഡവലപ്‌മെന്റ് ആന്റ് റീഹാബിലി റ്റേഷന്‍ കോര്‍പറേഷന്‍ ) ജീവനക്കാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും ഓണത്തിനു മുമ്പ് നല്‍കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്...തുട൪ന്ന് വായിക്കുക


വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo

തിരു:വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo. വടക്കൻ ജില്ലകളിൽ മലയോരത്ത‌് വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂർ, വയനാട‌്, മല പ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുൾപൊട്ടിയത‌്. വയനാട‌് പൊഴുതന കുറിച്യർമല മേൽമുറ...തുട൪ന്ന് വായിക്കുക


വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം:മന്ത്രി മാത്യു ടി തോമസ‌്

പത്തനംതിട്ട: ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്ത നിവാ രണ അതോറിറ്റി. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിര...തുട൪ന്ന് വായിക്കുക


ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത:ലോക്‌സഭ മുൻ സ്പീക്കറും പ്രഗത്ഭ പാർലമെന്റേറിയനും ദീർഘകാലം ലോക‌്സഭ യിൽ സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി(89) തിങ്കളാഴ്ച രാവിലെ 8.15ന് ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു. വൃക്ക, മസ്തിഷ്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ...തുട൪ന്ന് വായിക്കുക


ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരു:സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാ ചകം ചൊല്ലിക്കൊടുക്കും. ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപി ഐ ...തുട൪ന്ന് വായിക്കുക


ജലനിരപ്പ് കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി വിടുന്നത് കുറഞ്ഞതോടെചെറുതോണിപാല ത്തില്‍ നിന്നും വെള്ളമിറങ്ങി. മഴ കുറഞ്ഞതും ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.96 അടിയായും കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു.സംഭരണശേഷിയുടെ 95 ശതമാന ...തുട൪ന്ന് വായിക്കുക


അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി : പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. പുനരധിവാസത്തി...തുട൪ന്ന് വായിക്കുക


അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം

അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും തിരുവനന്തപുര; അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങല്‍ ഇനി മൂന്നോളം പേര്‍ക്ക് ജീവിതം ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഒരുമാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്നവര്‍ക്ക്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം തിരു: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം അടുത്തിടെ കണ്ടതില്‍ വച്ചേറ്റവും വലിയ മഴക്കെടു...തുട൪ന്ന് വായിക്കുക


പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു

കൊച്ചി : പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു. എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ഇളന്തിക്കര ഗവ.എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.