Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

അറിയിപ്പുകള്‍

കൂടുതല്‍ 

കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സാമൂഹിക സുരക്ഷാകോഡ് പിന്‍വലിക്കണം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

15/5/2018

തിരു:കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സാമൂഹിക സുരക്ഷാകോഡ് പിന്‍വലിക്കണമെന്ന് തൊഴിലും നൈപുണ്യവുംഎക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പിഎഫ്, ഇഎസ്‌ഐ, ഗ്രാറ്റ്വിറ്റി തുടങ്ങി തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളും പെന്‍ഷനട ക്കമുള്ളസാമുഹികസുരക്ഷാപദ്ധതികളും വെട്ടിക്കുറക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ട് നേരത്തേ കൊണ്ടുവന്ന തൊഴില്‍നിയമഭേദഗതികളുടെ തുടര്‍ച്ചയായ ഈ നടപടി തൊഴിലാളികളുടെ താല്‍പര്യ ത്തിന് വിരുദ്ധവും തൊഴിലുടമകളെ സഹായിക്കുന്നതുമാണ്.

പ്രോവിഡണ്ട് ഫണ്ട് നിയമം, ഇഎസ്‌ഐ നിയമം, ഗ്രാറ്റ്വിറ്റി നിയമം,പ്രസവാനൂകൂല്യ നിയമം, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായുള്ള മൂഹ്യ സുരക്ഷാനിയമം, തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരനിയമം, വിവിധക്ഷേമസെസ്-ക്ഷേമനിധി നിയമങ്ങള്‍ തുടങ്ങി പതിനഞ്ച് തൊഴില്‍ നിയമങ്ങള്‍സംയോജിപ്പിച്ചാണ് പുതിയ സാമൂഹ്യ സുരക്ഷാ-ക്ഷേമ കോഡ് കൊണ്ടുവരുന്നത്.തൊഴി ലാളികള്‍ക്ക് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതി കളും കവരുന്ന നടപടിയാണിത്. തൊഴിലാളിസംഘടനകള്‍എതിര്‍പ്പറിയിച്ചിട്ടും കണക്കിലെടുക്കാതെ ഏകപക്ഷീയമായികേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയുമായി മുന്നോട്ടുപോകുകയാണ്.സംസ്ഥാന സര്‍ ക്കാര്‍ ഇതുസംബന്ധിച്ച് ശക്തമായ വിയോജിപ്പ് കേന്ദ്രതൊഴില്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അതൊന്നും കേന്ദ്ര സര്‍ക്കാര്‍പരിഗണിച്ചില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍ പറേഷനും പുതിയ നിയമപ്രകാരം നിലവില്‍ വരുന്ന കേന്ദ്രസാമൂഹ്യ സുരക്ഷാബോര്‍ഡില്‍ ലയിപ്പി ക്കും. നിലവിലുള്ളആനുകുല്യങ്ങള്‍ പലതും ഇതോടെ ഇല്ലാതാകുമെന്ന തൊഴിലാളികളുടെ ആശങ്ക അകറ്റാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രബോര്‍ഡ് വരുന്നതോടെ സംസ്ഥാനങ്ങളിലെ ക്ഷേമ നിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം ഇല്ലാതാകും.

നിലവില്‍ തൊഴില്‍ വകുപ്പിന് കീഴില്‍ മാത്രം 16 തൊഴിലാളി ക്ഷേമനിധിബോര്‍ഡുകള്‍ കേരളത്തി ലുണ്ട്. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തിയാണ് ഈ ക്ഷേമ നിധിബോര്‍ഡുകളും മറ്റ് ക്ഷേമനിധി ബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നത്. പെന്‍ഷന്‍, ചികിത്സാ നുകൂല്യം,അവധികാലവേതനം, അവശതാസഹായം തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്ക് വിനി യോഗിക്കുന്നതിനായി പിരിച്ചെടുക്കുന്ന തൊഴിലാളി-തൊഴിലുടമാവിഹിതവും സെസ്സും പുതിയ സാമൂഹ്യസുരക്ഷാബോര്‍ഡില്‍ നിക്ഷിപ്തമാകും. ഇതോടെ സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡു കളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെടും.

നാമാത്രമായ അംശദായം ഈടാക്കിയാണ് ഇന്ന് ക്ഷേമനിധിബോര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് ആനു കൂല്യങ്ങള്‍ നല്‍കുന്നത് പുതിയ നിയമപ്രകാരം അംശദായം വലിയതോതില്‍ വര്‍ധിക്കും. തൊഴി ലാളികളുടെ രജിസ്‌ട്രേഷന്‍ ഇല്ലാതാകുന്നിടത്തേക്കാണ് ഇത് ചെന്നെത്തുക.നിലവില്‍ സര്‍ക്കാര്‍ ഉടമ സ്ഥതയിലും മേല്‍നോട്ടത്തിലുമുള്ള അതിവിപുലമായ ഈ സാമൂഹ്യ സുരക്ഷാ സംവിധാനമാകെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രതീരുമാനം.തൊഴില്‍വകുപ്പിനെയും ക്ഷേമബോര്‍ഡുകള്‍ അടക്ക മുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും മാറ്റിനിര്‍ത്തി ലക്ഷക്കണക്കിനു തൊഴിലാളികളുടെ പിഎഫ്,ഇഎസ്‌ഐ, ഗ്രാറ്റ്വിറ്റി, ക്ഷേമനിധി ആനുകൂല്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ കൊണ്ടുവരുന്നത് തൊഴിലാളിതാല്‍പ്പര്യം മുന്‍നിര്‍ത്തിയല്ല.സംസ്ഥാന ബോര്‍ഡില്‍ നിന്നുള്ള അധികഫണ്ട് കേന്ദ്ര സാമൂഹ്യസുരക്ഷാബോര്‍ഡില്‍ അടയ്ക്കണ മെന്നും ഈ തുക നിക്ഷേപസാധ്യതകള്‍ക്കായി വിനിയോഗിക്കുമെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ പണം ഓഹരികമ്പോളത്തില്‍ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന നടപടിയാണിത്. സ്വകാര്യ സ്ഥാപന ങ്ങളെ വഴിവിട്ടുസഹായിക്കുന്ന ഈ നടപടി ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കോര്‍പറേറ്റുകളെയും വന്‍കിട കമ്പനികളെയും സഹായിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ മാത്ര മാണ് ഇന്ന് തൊഴില്‍മേഖലയിലുംകേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. സ്ഥിരം നിയമനം അവസാനി പ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായമേഖലയിലെ തൊഴിലുകള്‍ നിശ്ചിത കാലയളവിലേക്ക് മാത്രമായി ചുരുക്കി തൊഴില്‍മന്ത്രാലയം ഈയിടെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.കരാര്‍അടി സ്ഥാനത്തില്‍ നിശ്ചിതകാലത്തേക്കു മാത്രം നിയമനം നടത്താനും തോന്നുമ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടാനും ഈ നിയമഭേദഗതിയിലൂടെ ഉടമകള്‍ക്ക് അധികാരം നല്‍കി.തൊഴിലാളികള്‍ക്ക് ഇന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും നിയമപരിരക്ഷയുംനിഷേധിക്കുന്ന ഏത് നീക്കത്തെയും സംസ്ഥാന സര്‍ക്കാര്‍ ശക്തമായിഎതിര്‍ക്കും. ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും സര്‍ക്കാര്‍ അംഗീകരിക്കില്ല. തൊഴില്‍സുരക്ഷയും കൂടുതല്‍തൊഴിലവസരങ്ങളും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിതനയം.

കേന്ദ്രനയത്തിന് ബദല്‍ ഉയര്‍ത്തി തൊഴിലാളിക്ഷേമനടപടികളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകന്നത്. തൊഴിലും ജീവിതസുരക്ഷയും തൊഴിലാളികളുടെ ആനുകൂല്യങ്ങളും നിഷേധി ക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ തൊഴി ലാളിവിരുദ്ധനടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ഏവരും തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

തിരു: : മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലയിലെയും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ല യ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ...തുട൪ന്ന് വായിക്കുക


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു:ജലം തുറന്നുവിടുo

കൊച്ചി : കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ജലം തുറന്നുവിടുo. 138.2 അടിയാണ് ജലനിരപ്പ്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലുംതാമസിക്കുന്നവര്‍അതീവ ജാഗ്രത പുലര്‍ത്തേ...തുട൪ന്ന് വായിക്കുക


നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍പ്രസിഡന്റ് എസ്. ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി.കെ.തമ്പി,എസ്.സുശീല, രജിസ്ട്രാ...തുട൪ന്ന് വായിക്കുക


ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ്

കോട്ടയം: സ്വാതന്ത്ര്യദിനമാഘോക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയ പതാക യുടെ മഹത്വത്തെക്കുറിച്ചുള്ള എബി ജെ. ജോസിന്റെ ഒറ്റയാള്‍ പ്രചരണത്തിന് രണ്ടു പതിറ്റാണ്ടി ന്റെ തിളക്കം. ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് യാദൃഛികമായിട്ടാണ് ദേശീയപതാക ബോധവല...തുട൪ന്ന് വായിക്കുക


റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരി : സംയുക്ത യോഗം വിളിക്കുമെന്ന് തൊഴില്‍ മന്ത്രി

തിരു: റെയില്‍വേ ഗുഡ്‌സ് വാഗണ്‍ വഴി അരിയെത്തിക്കുന്നതു സംബന്ധിച്ച് സംയുക്തയോഗം വിളി ക്കുന്നതിന് നടപടികല്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃ ഷ്ണന്‍ പറഞ്ഞു . തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേ...തുട൪ന്ന് വായിക്കുക


കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരു: കെക്‌സ്‌കോണ്‍ (കേരളാ സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ ഡവലപ്‌മെന്റ് ആന്റ് റീഹാബിലി റ്റേഷന്‍ കോര്‍പറേഷന്‍ ) ജീവനക്കാര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും ഓണത്തിനു മുമ്പ് നല്‍കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്...തുട൪ന്ന് വായിക്കുക


വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo

തിരു:വടക്കൻ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തo. വടക്കൻ ജില്ലകളിൽ മലയോരത്ത‌് വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂർ, വയനാട‌്, മല പ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുൾപൊട്ടിയത‌്. വയനാട‌് പൊഴുതന കുറിച്യർമല മേൽമുറ...തുട൪ന്ന് വായിക്കുക


വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം:മന്ത്രി മാത്യു ടി തോമസ‌്

പത്തനംതിട്ട: ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്ത നിവാ രണ അതോറിറ്റി. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിര...തുട൪ന്ന് വായിക്കുക


ലോക്‌സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത:ലോക്‌സഭ മുൻ സ്പീക്കറും പ്രഗത്ഭ പാർലമെന്റേറിയനും ദീർഘകാലം ലോക‌്സഭ യിൽ സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി(89) തിങ്കളാഴ്ച രാവിലെ 8.15ന് ദക്ഷിണ കൊൽക്കത്തയിലെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു. വൃക്ക, മസ്തിഷ്ക സംബന്ധമായ അസുഖം മൂർച്ഛിച്ചതോടെ ...തുട൪ന്ന് വായിക്കുക


ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരു:സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ചൊവ്വാഴ‌്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ‌്ഭവനിലെ ലളിതമായ ചടങ്ങിൽ രാവിലെ പത്തിന‌് ഗവർണർ പി സദാശിവം സത്യവാ ചകം ചൊല്ലിക്കൊടുക്കും. ഇ പിയെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാനുള്ള സിപി ഐ ...തുട൪ന്ന് വായിക്കുക


ജലനിരപ്പ് കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ നിന്നും വെള്ളമൊഴുക്കി വിടുന്നത് കുറഞ്ഞതോടെചെറുതോണിപാല ത്തില്‍ നിന്നും വെള്ളമിറങ്ങി. മഴ കുറഞ്ഞതും ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.96 അടിയായും കുറഞ്ഞതോടെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു.സംഭരണശേഷിയുടെ 95 ശതമാന ...തുട൪ന്ന് വായിക്കുക


അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി : പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യ മന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. പുനരധിവാസത്തി...തുട൪ന്ന് വായിക്കുക


അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം

അവയവ ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കുടുംബം ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും തിരുവനന്തപുര; അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങല്‍ ഇനി മൂന്നോളം പേര്‍ക്ക് ജീവിതം ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഒരുമാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്നവര്‍ക്ക്

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം തിരു: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം അടുത്തിടെ കണ്ടതില്‍ വച്ചേറ്റവും വലിയ മഴക്കെടു...തുട൪ന്ന് വായിക്കുക


പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു

കൊച്ചി : പ്രളയദുരിതം നേരിടുന്നതിന്‌ സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വാഗ്‌ദാനം ചെയ്തു. എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം ഇളന്തിക്കര ഗവ.എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർ...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.