Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം ന്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം

അറിയിപ്പുകള്‍

കൂടുതല്‍ 

KSRTC യെ നശിപ്പിച്ചതാരു : അഡ്വ.കെ.ജെ. മനു പത്തനംതിട്ട

11/2/2018

KSRTC യെ നശിപ്പിച്ചത് ഇവിടുത്തെ സർക്കാരും അതിലെ ജീവനക്കാരും ചേർന്നാണു.

ഇപ്പോൾ പട്ടിണി കിടക്കുന്ന KSRTC പെൻഷൻകാരേയും ജീവനക്കാരേയും കാണുമ്പോൾ ജനത്തിനു സഹതാപമല്ല ചിരിയാണു വരുന്നത്.

KSRTC ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥരാണു അതിനാൽ അവർക്ക് അതിന്റെ മട്ടും ഭാവവും ഗമയും പത്രാസുമൊക്കെ വേണം. അവർക്ക് ശബളത്തോടുകൂടിയുള്ള അവധി വേണം ബോണസും ക്ഷാമബദ്ധയും തുടങ്ങിയ കിടുപിടികളെല്ലാം വേണം. കട്ടപ്പുറത്തിരിക്കുന്ന വണ്ടികൾ ഉൾപ്പടെയുള്ള തിന്റെ കണക്ക് വച്ച് നോക്കിയാൽ ഒരു വണ്ടിയ്ക്ക് 11 ജീവനക്കാരും അതിനും മുകളിൽ പെൻഷൻ കാരും. എല്ലാ വണ്ടിയും നിലം തൊടാതെ നിർത്താതെ ഓടിയാൽ പോലും KSRTC യിലെ ജീവനക്കാ ർക്ക് ശംബളം പോലും കൊടുക്കാൻ തികയില്ല എന്നുള്ളതാണു വാസ്തവം.

കക്കുന്തോറും മുടിയും മുടിയുന്തോറും കക്കും. ഇവരെ തീറ്റിപ്പോറ്റാൻ കടമെടുക്കുന്നു ആ കടംഅധീ കരിച്ച് ഇപ്പോൾ ഒരു വണ്ടിയ്ക്ക് ഒരു കോടി രൂപ കടത്തിലെത്തി നിൽക്കുന്നു. KSRTC യുടെമൊത്തം സ്ഥാവര ജംഗമ വസ്തുക്കൾ പൊന്നും വിലയ്ക്ക് വിറ്റാൽ പോലും ആ കടത്തിന്റെ നാലിൽ ഒന്ന് പോലും ഒടുക്കിത്തീർക്കാൻ പറ്റില്ല. KSRTCയുടെ ഈ കടസ്ഥിതി അറിയാവുന്ന ജീവനക്കാർഇപ്പോഴും സർക്കാർ ഉദ്യോഗസ്ഥരുടെ ഗർവ്വോടെ സമര വീര്യവുമായി നിൽക്കുന്നു. ഒരു നയാ പൈസ കുറച്ച് കിട്ടാനൊ ഒരു മിനിറ്റ് കൂടുതൽ ജോലി ചെയ്യാനൊ അവർ തയ്യാറല്ല. കാരണം അവർ PSC ടെസ്റ്റെ ഴുതി പാസ്സായ സർക്കാർ ഉദ്യോഗസ്ഥരല്ലെ. അതിനാൽ അവരുടെ അവകാശങ്ങൾ സ്ഥാപിച്ചെടുത്ത് കിട്ടണം. അതിനു ഇവിടുത്തെ തെണ്ടിയുടെ വരെ നികുതിപ്പണമെടുത്ത് അവരെ പോറ്റണം. ഒരു സ്വകാര്യ വ്യക്തിയൊ സ്വകാര്യ കമ്പനിയൊ ആണെങ്കിൽ എന്ത് ചെയ്യും? കടക്കെണിയിലായ കമ്പനി പൂട്ടും. പൊതുവിൽ നിന്നും വരുമാനമുണ്ടാകാൻ വേണ്ടി സ്ഥാപിച്ച ഒരു സർക്കാർ സ്ഥാപനമായ KSRTC അതിന്റെ സ്വന്തം വരുമാനം കൊണ്ട് നിലകൊള്ളാൻ പറ്റാതെയും ഭീമമായ കടക്കെണിയി ലേക്ക് കൂപ്പുകുത്തുകയും ചെയ്താൽ എന്ത് ചെയ്യണം?

ബസ് സർവ്വീസ് ചാകര കൊയ്യുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഒരു സ്വകാര്യ ബസ് ഉടമ ഒരു ബസ്സ് എടുത്താൽ അടുത്ത വർഷം രണ്ട് ബസ്സ് എടുക്കും അങ്ങനെ ഗുണിതങ്ങളായി മുകളിലേക്ക് പോകും. (They pay tax and insurance. KSRTC need not bother about any of that. They also got monopoly of routes.) ബസ്സ് മുതലാളിമാർ എന്നാൽ ഒരു അന്തസ്സ് തന്നെയായിരുന്നു. ആ കാലഘട്ടം ഓർക്കുമ്പോൾ ഇപ്പോൾ പെൻഷൻ കിട്ടാതെ തെണ്ടി നടക്കുന്ന കടൽ കിഴവന്മാരായ അന്നത്തെ KSRTC ജീവനക്കാരെ വൈരാഗ്യത്തോടെ സ്മരിക്കാതിരിക്കാൻ പറ്റില്ല. ഇന്ന് പട്ടിണി കിടന്ന് എല്ലും തോലു മായ KSRTC ജീവനക്കാർ അന്ന് കാണിച്ച നശീകരണ പ്രവർത്തനങ്ങളുടെ പാപമാണു അവരും ഈ തലമുറയും നേരിടുന്നതെന്ന് തന്നെ പറയാം. അന്നത്തെ ജീവനക്കാരുടെ കലാപരിപാടി വളരെ രസ കരമായിരുന്നു. ആളുള്ള ബസ്സ് സ്റ്റോപ്പിൽ ആളില്ലാതെ വരുന്ന വണ്ടിയാണെങ്കിൽ കൂടി ഡബിൾ ബെൽ അടിച്ച് വിടുക. അഥാവാ സാഹസപ്പെട്ട് ഒരുവൻ കയറിപ്പറ്റിയാൽ അവനെ ശത്രുവായി കണ്ട് പെരുമാറുക. ഏതെങ്കിലും ഒരു നട്ട് വലിച്ചിളക്കി ക്രിത്രിമ ബ്രേക്ക് ഡൗണാക്കുക ഇങ്ങനെ തുടങ്ങി വളരെയേറെ കലാപരിപാടികളാണു ആ ദ്രോഹികൾ ചെയ്തുകൊണ്ടിരുന്നത്. അന്നും ഇന്നും KSRTC യിൽ പ്രബലമായ തൊഴിലാളി യൂണിയൻ CITU ആണു.

കെ.കരുണാകരൻ മുഖ്യ മന്ത്രിയായിരുന്ന കാലത്ത് ശംബള പരിഷ്കരണത്തിനു CITU വിന്റെ നേതൃത്വത്തിൽ ഒരു സമരം നടന്നു. കരുണാകരനല്ലെ വേന്ദ്രൻ. അദ്ദേഹം വെളിയിലുള്ള തൊഴി ലാളികളെ വച്ച് സർവ്വീസ് നടത്തി. ഇന്ന് പട്ടിണി കിടക്കുന്ന അന്നത്തെ ജീവനക്കാരും ഇന്നത്തെ പെൻഷൻകാരുമായ തൊഴിലാളികൾ ചെയ്ത പണി അറിയാമൊ. സ്വന്തം അന്നത്തിൽ മണ്ണ് വാരിയിട്ടു, ബസ്സിന്റെ ഡീസൽ ടാങ്കിലും എഞ്ചിനിലും ഉപ്പ് നിറച്ചു. ഇത് അറിയാതെ വണ്ടി ഓടി. 500 ബസ്സുകൾ എഞ്ചിൻ പണിയായി കട്ടപ്പുറത്തായി. നിങ്ങൾ പറ അന്നത്തെ ദ്രോഹികൾക്ക് ഇന്ന് പെൻഷൻ കിട്ടാത്തത് ചെയ്ത പാപത്തിന്റെ ഫലമല്ലെ. ഇന്നത്തെ തൊഴിലാളികൾ, ഇനി ഞങ്ങൾ ആത്മാർത്ഥത പുലർത്തിക്കൊള്ളാമെന്ന് പറഞ്ഞാൽ കഥയൊന്നുമില്ല. കുടുംബം മുടിഞ്ഞ് കത്തി വെണ്ണീറായി ഇനി എടുക്കാൻ വെറും ചാരം മാത്രം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കർഷക സംഘടനകളിൽ നിന്നും വിവരശേഖരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റിംഗ് നടത്തുന്നു ആദ്യഭാഗം തൃശ്ശൂർ വി.എസ്.സുനിൽകുമാർ

കർഷക സംഘടനകളിൽ നിന്നും വിവരശേഖരണത്തിനായി സംസ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ഓരോവീട്ടുകാർക്കും വൈദ്യുത ഉൽപ്പാദകരായി മാറാം

തിരു : കേരളത്തിലെ ഓരോവീട്ടുകാർക്കും വൈദ്യുത ഉൽപ്പാദകരായി മാറാം. ഊർജകേരള മിഷന്റെ ഭാഗമായി പുരപ്പുറത്ത‌് സൗരോർജ പാനൽ സ്ഥാപിച്ച‌് വീടുകളെ വൈദ്യുത നിലയങ്ങളാ ക്കാൻ കഴിഞ്ഞദിവസംവരെ അപേക്ഷിച്ചത‌് 40000 ഗാർഹിക ഉപയോക്താക്കൾ. പദ്ധതിയിലേക്ക‌് മൊത്തം 52000 അ...തുട൪ന്ന് വായിക്കുക


മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു

പട‌്ന : മോഷണം ആരോപിച്ച‌് ബിഹാറിലെ നളന്ദ ജില്ലയിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ബുധനാഴ‌്ച വൈകിട്ടോടെയാണ‌് അഞ്ചു പേരെ മോഷണം ആരോപിച്ച‌് ഒരു സംഘം ആളുകൾ വടിയുപയോഗിച്ച‌് രണ്ടുമണിക്കൂറോ‌ളം മർദിച്ച‌ത‌്. മൂന്നു പേർ അടുത്തുളള ആരോഗ്യ കേന്ദ്രത്തിലേക്ക‌് ഓടിരക...തുട൪ന്ന് വായിക്കുക


ശാസ്ത്രസാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണം: മുഖ്യമന്ത്രി

തിരു:ശാസ്ത്ര സാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിലൂടെ മാത്രമേ മലയാള ഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവവിജ്ഞാനകോശം പതിനേഴാം വാല്യം പ്രകാശനം ചെയ്യ...തുട൪ന്ന് വായിക്കുക


റദ്ദായ എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ ഈ മാസം 31 വരെ പുതുക്കാം

തിരു:റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2018 ഡിസംബർ 31 നകം ഹാജരായിട്ടുള്ളതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ പുതുക്കാൻ സാധിക്കാതെ ജനുവരി 15നകം...തുട൪ന്ന് വായിക്കുക


നേഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനം ; ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യാതിഥിയാകും

തിരു: ഗവ. നേഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദദാനച്ചടങ്ങ് 18 ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് മെഡിക്കല്‍ കോളേജ് ഡോ സി ഒ കരുണാകരന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം കെ സി നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി:യുവപ്രതിഭകളാകാന്‍ അപേക്ഷ ക്ഷണിക്കുന്നു

തിരു: പ്രതിഭാധനരോ സര്‍ഗശേഷിയുള്ളവരോ നൂതനമായ ആശയങ്ങളുളളവരോ, വ്യത്യസ്തമായി ചിന്തിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തുന്നവരോ ആയ ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്...തുട൪ന്ന് വായിക്കുക


ആദി ദ്രാവിഡ നാഗ ഗോത്ര അത്യപൂര്‍വ്വ പൂജകള്‍ക്ക് കോന്നി കല്ലേലി കാവ് ഉണര്‍ന്നു

പത്തനംതിട്ട : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ക്ക്പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) ഉണര്‍ന്നു.999 മലകളെ ഉണര്‍ത്തി പ്ര...തുട൪ന്ന് വായിക്കുക


ഗ്രാമീണ ശൗചാലയങ്ങള്‍ ചായം പൂശി സമ്മാനം നേടാം; സ്വച്ഛ് സുന്ദര്‍ ശൗചാലയ മത്സരം

പാലക്കാട് :കേന്ദ്ര കുടിവെള്ള ശുചിത്വമന്ത്രാലയം സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വച്ഛ് സുന്ദര്‍ ശൗചാലയ കോണ്‍ടെസ്റ്റ് എന്ന പേരില്‍ കാംപയിന്‍ സംഘടിപ്പിക്കുന്നു. ഗ്രാമീണ കുടുംബങ്ങളിലെ ശൗചാലയങ്ങളില്‍ വൃത്തി നിലനിര്‍ത്തി മനോഹരമാക്കുക എന്ന ലക്ഷ്യത്...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ് സമഗ്ര വികസന പാതയില്‍: 17 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീ കരിച്ച 13 പദ്ധതികളുടേയും 4 ശിലാസ്ഥാപന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം ജനുവരി 17-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വച്...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നു : കാനം രാജേന്ദ്രന്‍

തിരു: കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രസ്താവിച്ചു. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റ് സമ്പ്രദായം വരുന്നു

തിരു: ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ നിങ്ങൾക്കെവിടെയാണ് ശസ്ത്രക്രിയ വേണ്ടതെന്നു ചോദിച്ചാൽ ഇതൊന്നുമറിയാതെയാണോ ശസ്ത്രക്രിയ നടത്താൻ പോകുന്നതെന്ന് തിരിച്ചു ചോദിക്കാൻ വരട്ടെ. ലോകാരോഗ്യ സംഘടന അംഗീകരിച്ച സർജിക്കൽ സേഫ്ടി ചെക്ക് ലിസ്റ്റ് നടപ്പാക്കുന്നതിന്റെ ...തുട൪ന്ന് വായിക്കുക


അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ശിപാര്‍ശകള്‍ പരിശോധിക്കും: എക്‌സൈസ് വകുപ്പു മന്ത്രി

തിരു:ചികിത്സാ സഹായമുള്‍പ്പെടെ കാലാനുസൃതവര്‍ധനവിനായി അബ്ക്കാരി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് സര്‍ക്കാരിലേക്ക് നല്‍കിയിരിക്കുന്ന ശിപാര്‍ശകള്‍ പരിശോധിക്കുമെന്ന് എക്‌സൈ സ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ . സെക്രട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ബോര്‍ഡിന്റെ...തുട൪ന്ന് വായിക്കുക


തൊഴിലാളികള്‍ക്ക് ആനുകൂല്യമുറപ്പാക്കാന്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണം: തൊഴില്‍മന്ത്രി

തിരു:തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കാനാകുന്ന വിധത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍...തുട൪ന്ന് വായിക്കുക


തൊഴില്‍നഷ്ടപ്പെട്ട ബാര്‍തൊഴിലാളികള്‍ക്കായി സുരക്ഷ സ്വയംതൊഴില്‍ പദ്ധതി

തിരു : 2014-15 ലെ മദ്യനയത്തെതുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ഹോട്ടല്‍ തൊഴിലാളികള്‍ ക്കായി സുരക്ഷ സ്വയംതൊഴില്‍പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി അഞ്ചുവര്‍ഷ കാലയളവില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പനല്‍കും....തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.