Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മാ​​​രാ​​​യ​​​മു​​​ട്ടം കോ​​​ട്ട​​​ക്ക​​​ലി​​​ൽ പൊ​​​ട്ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പാ​​​റ അ​​​ട​​​ർ​​​ന്നുവീ​​​ണു ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിക്കാന്‍ വൈ​കി​യ​തി​നെ തു​ട​ന്ന് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു ഈ​ജി​പ്തി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 235 ആ​യി ഡ​ൽ​ഹി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ യു​വാ​വി​നെ ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റിൽ മാരായമുട്ടം ക്വാറി അപകടം: 3 പേര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ

അറിയിപ്പുകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബൽ സിംഗപ്പൂരിലെ പ്രമുഖ ഡിജിറ്റൽ ആരോഗ്യ സേവന സ്ഥാപനo മൈ ഡോക്കിൽ നിക്ഷേപം നടത്തി

13/9/2017

തിരു: ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളെ ലക്ഷ്യമാക്കി ആരോഗ്യ രംഗത്തെ സാങ്കേതിക സേവനങ്ങൾ വികസിപ്പിക്കുന്നതിനായി യു എസ് ടി ഗ്ലോബൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ആരോഗ്യ സാങ്കേതിക സ്ഥാപനമായ മൈഡോക്കിൽ [MyDoc ] തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. രോഗ നിയന്ത്രണം, ആരോഗ്യ വിവര ശേഖരണം എന്നിങ്ങനെ മൈഡോക് ആരോഗ്യ രംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായി ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഏഷ്യയിലുടനീളം പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് ഡിജിറ്റൽ സാങ്കേതികതയിലൂന്നിക്കൊണ്ടുള്ള സേവനങ്ങൾ ലഭ്യമാക്കാനുള്ള മൈഡോക്കിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പങ്കാളിത്തമാണിത്. ഈ പങ്കാളിത്തത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് അഭിപ്രായപ്പെട്ട യു എസ് ടി ഗ്ലോബൽ സി എഫ് ഒ കൃഷ്ണ സുധീന്ദ്ര, തങ്ങളുടെ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾക്കു മുതൽക്കൂട്ടേകാൻ മൈഡോക്കിന്റെ പ്രവർത്തനങ്ങൾ സഹായകമാകുമെന്നും നിക്ഷേപത്തോട് കൂടിയുള്ള ഈ പങ്കാളിത്തം തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ സാങ്കേതിക പരിണാമത്തിൽ മികച്ച നാഴികക്കല്ലായി മാറുമെന്നും കൂട്ടിച്ചേർത്തു. ആഗോള സാന്നിധ്യവും വ്യത്യസ്തമായ ഉപഭോക്തൃ ശൃംഖലയും ആരോഗ്യ രംഗത്തെ പ്രഗൽഭ്യവും കൈമുതലായുള്ള യു എസ് ടി ഗ്ലോബൽ ഫോർച്യൂൺ 500 ഉപഭോക്താക്കൾക്കിടയിലും ഏഷ്യയിലുടനീളം സർക്കാർ മേഖലകളിലും വ്യാപൃതരാകുന്ന മൈഡോക്കിന് അനുയോജ്യമായ പങ്കാളിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു പുറമെ, യു എസ് ടി ഗ്ലോബലിന്റെ മാനവ-കേന്ദ്രീകൃത മാതൃകകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്‌, ക്‌ളൗഡ്‌ സാങ്കേതികത്വം എന്നിവ മൈഡോക്കിന് തങ്ങളുടെ ഉൽപ്പനങ്ങളിലൂടെയുള്ള സേവനങ്ങൾക്ക് കൂടുതൽ വേഗത്തിൽ പ്രചാരം നൽകാൻ സാധിക്കും. ആരോഗ്യരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപന വിഭാഗങ്ങളെ ഒരേ പ്ലാറ്റ്ഫോമിൽ കോർത്തിണക്കിയാണ് മൈ ഡോക്കിന്റെ പ്രവർത്തനം. ഓൺലൈനായി ഡോക്ടർമാരുമായി ബന്ധപ്പെടാനും മരുന്നുകൾ ഉൾപ്പടെയുള്ള ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിക്കാനും ആരോഗ്യരക്ഷാ ചികിത്സ ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കാനും ഇതുവഴി സാധിക്കും. വ്യത്യസ്ത വിഭാഗങ്ങളുടെ സേവനങ്ങളെ താരതമ്യം ചെയ്യാനും അനുയോജ്യമായത് തിരഞ്ഞെടുക്കാനും ഉപയോക്താക്കൾക്ക് സാധ്യമാകും. സ്പെഷ്യലിസ്റ് ഡോക്ടർമാർ, ലാബുകൾ, ആരോഗ്യനിർണ്ണയ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ സേവനങ്ങൾ ഇതിൽ ഉൾപ്പെടും. മരുന്നുകൾ ഓൺലൈനായി ബുക്ക് ചെയ്യാനും ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഓൺലൈനിലൂടെ തന്നെ ലഭ്യമാക്കാനും കഴിയുന്ന വിധത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. എ ഐ എ, എ എക്സ് എ, എ ഇ ടി എൻ എ തുടങ്ങി, ഏഷ്യയിലെ വൻകിട ഇൻഷുറൻസ് കമ്പനികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഗാർഡിയൻ ഫാർമസി പോലെ ഫാർമസി രംഗത്തെ പ്രമുഖർ, സിംഗപ്പൂർ ഹെൽത്ത് പ്രൊമോഷൻ ബോർഡ് പോലെയുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിപുലമായ ഒരു ഉപഭോക്തൃ ശൃംഖല മൈഡോക്കിനുണ്ട്.

യു എസ് ടി ഗ്ലോബലുമായുള്ള ഇത്തരം ഒരു പങ്കാളിത്തത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആരോഗ്യരക്ഷാ രംഗത്തെ വ്യത്യസ്ത വിഭാഗങ്ങളെ ഒരേ പ്ലാറ്റുഫോമിൽ കോർത്തിണക്കുമ്പോൾ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അതുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്. സാമ്പത്തിക പിന്തുണ നൽകുന്നതിന് പുറമെ, യു എസ് ടി ഗ്ലോബലുമായുള്ള പങ്കാളിത്തം വഴി സിംഗപ്പൂരിന്റെ സ്മാർട്ട് നേഷൻ സംരംഭങ്ങളിൽ കുറേക്കൂടി ശ്രദ്ധയൂന്നാനും വിജയകരമായ ഈ മാതൃക മറ്റ് ഏഷ്യൻ രാജ്യങ്ങളിലുടനീളം പിന്തുടരാനും മൈ ഡോക്കിന് സഹായകമാവുന്നു. സാങ്കേതിക രംഗത്ത് യു എസ് ടി ഗ്ലോബലിനുള്ള മികവും, ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന ഉപഭോക്തൃ ശൃംഖലയും മൈ ഡോക്കിന്റെ വളർച്ചയ്ക്കും വികാസത്തിനും വലിയ തോതിൽ പ്രയോജനം ചെയ്യും. കൂടാതെ , ആരോഗ്യരക്ഷാ മേഖലയിലും സാങ്കേതികരംഗത്തും മൈ ഡോക്കിന്റെതിന് സമാനമായ കാഴ്ചപ്പാടും വീക്ഷണവുമാണ് യു എസ് ടി ഗ്ലോബലിനുള്ളത് എന്ന് ഞങ്ങൾക്കു ബോധ്യമായിട്ടുണ്ട്, എന്ന് മൈ ഡോക്കിന്റെ സഹ സ്ഥാപകനും സി ഇ ഒ യുമായ സ്നേഹാൽ പട്ടേൽ പറഞ്ഞു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ​​​ന്ത്ര​​​ണ്ടു​ മ​​​ണി​​​ക്കൂ​​​റിനി​​​ട​​​യി​​​ൽ രാ​​​ജ്യ​​​ത്ത് നാലു ട്രെയിനപകടം; ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​ന്ത്ര​​​ണ്ടു​ മ​​​ണി​​​ക്കൂ​​​റിനി​​​ട​​​യി​​​ൽ രാ​​​ജ്യ​​​ത്ത് നാ​​​ല് ട്രെ​​​യി​​​നു​​​ക​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​​​​ട്ടു.വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി എ​​​ഴു മു​​​ത​​​ൽ ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ഏ​​​ഴു​​​വ​​​രെ...തുട൪ന്ന് വായിക്കുക


ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിക്കാന്‍ വൈ​കി​യ​തി​നെ തു​ട​ന്ന് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

കോ​ട്ട​യം: ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ കു​ടു​ങ്ങി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തിക്കാന്‍ വൈ​കി​യ​തി​നെ തു​ട​ന്ന് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​...തുട൪ന്ന് വായിക്കുക


ഡ​ൽ​ഹി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ യു​വാ​വി​നെ ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ യു​വാ​വി​നെ ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. ഇ​വ​രി​ൽ​നി​ന്നും കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലേ...തുട൪ന്ന് വായിക്കുക


ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് നാ​നോ ഈ ​മാ​സം പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​മ്പ​നി

ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് നാ​നോ ഈ ​മാ​സം പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഡ​ൽ​ഹി​യു​ടെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൺ​ലൈ​ൻ ടാ​ക്സി ക​മ്പ​നി​യാ​യ ഒ​ല​യു​ടെ വാ​ഹ​ന​ശ്രേ​ണി​യി​ലേ​ക്ക് ഇ​ല...തുട൪ന്ന് വായിക്കുക


ചെ​ക്ക് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേന്ദ്രധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ചെ​ക്ക് വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ കേന്ദ്രധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി ത​ള്ളി. ചെ​ക്കു​ബു​ക്കു​ക​ൾ നി​രോ​ധി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു നി​ർ​ദേ​ശ​വും സ​ർ​ക്ക...തുട൪ന്ന് വായിക്കുക


വാ​ഹ​ന നി​കു​തി വെ​ട്ടി​പ്പ്: അ​മ​ല പോ​ളി​നും ഫ​ഹ​ദ് ഫാ​സി​ലി​നു​മെ​തി​രേ കേ​സ്

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി അ​മ​ല പോ​ൾ, ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ ക്രൈം ബ്രാഞ്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​. നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നോ...തുട൪ന്ന് വായിക്കുക


സ​മീ​പ​ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​​ന്നു ന​ട​ൻ ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: സ​മീ​പ​ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​​ന്നു ന​ട​ൻ ര​ജ​നീ​കാ​ന്ത്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. താ​ൻ ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ...തുട൪ന്ന് വായിക്കുക


കോ​ട​തി​യി​ൽ​നി​ന്നു നീ​തി കി​ട്ടി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വാ​ദി പ്ര​തി​ക​ളെ കോ​ട​തി മു​റി​യി​ൽ കു​ത്തി​വീ​ഴ്ത്തി

മും​ബൈ: കോ​ട​തി​യി​ൽ​നി​ന്നു നീ​തി കി​ട്ടി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വാ​ദി പ്ര​തി​ക​ളെ മും​ബൈ​യി​ലെ ഭോ​യ് വാ​ഡ കോ​ട​തി മു​റി​യി​ൽ കു​ത്തി​വീ​ഴ്ത്തി. താ​ൻ വാ​ദി​യാ​യ കേ​സി​ൽ കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ തു​ട​ർ​ന്നു അ​റു​പ​ത്തേ​ഴു​കാ​...തുട൪ന്ന് വായിക്കുക


കാ​ബി​നി​ൽ പു​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ബി​നി​ൽ പു​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് 170 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു രാ​വി​ലെ അ​ഞ്ച​ര​യ്ക്കു വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്കു പു​റ​...തുട൪ന്ന് വായിക്കുക


ക​പ്പ​ലി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴ് കോ​ടി രൂ​പ വി​ല​വ​രു​ന്ന14 ട​ണ്‍ ര​ക്ത ച​ന്ദ​നം പി​ടി​കൂ​ടി

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം അ​ന്താ​രാ​ഷ്ട്ര ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ൽ ക​പ്പ​ലി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 14 ട​ണ്‍ ര​ക്ത ച​ന്ദ​നം പി​ടി​കൂ​ടി. ചെ​ന്നൈ​യി​ൽ​നി​ന്നു ഷാ​ർ​ജ​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​സ്എ​സ്എ​ൽ ഭ​ര​ത് എ​ന്ന ക​പ്പ​ലി​ൽ​നി​ന്നാ​ണു ക​ണ്ടെ​യ്ന​...തുട൪ന്ന് വായിക്കുക


നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചകഴിഞ്ഞ് 3.30 ഓടെ സമർപ്പിച്ചു. കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ടെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ദിലീ...തുട൪ന്ന് വായിക്കുക


വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി

ഇം​ഫാ​ൽ: വി​വി​ഐ​പി​ക്കു​വേ​ണ്ടി വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ൽ‌ വി​മാ​ന​ത്താ​വ​ള​ത്തിൽ ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി.ക​ണ്ണ​ന്താ​നം എ​ത്തു​ന്ന​തി​നു വേ​ണ്ടി​ 2.45ന് ​പു​റ​പ്പെ...തുട൪ന്ന് വായിക്കുക


ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഭോ​പ്പാ​ലി​ലെ ഒ​ബൈ​ദു​ള്ള​ഗ​ഞ്ച് റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബു​ധ​നി ജി​ല്ല​യി​ലെ സെ​ഹോ​റി​ൽ ജ...തുട൪ന്ന് വായിക്കുക


ദിയ ക്ഷണിച്ചു; വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനു ഉപരാഷ്ട്രപതി റെഡി

കൊച്ചി: പുതുതലമുറക്കാരുമായി ആശയസംവാദം നടത്താന്‍ കേരളത്തിലെത്താമെന്ന് ദിയയ്ക്ക് ഉപ രാഷ്ട്രപതിയുടെ ഉറപ്പ്. കോട്ടയം പാലാ ചാവറ സി.എം.ഐ.പബ്‌ളിക് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ദിയാ ആന്‍ ജോസിനാണ് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ഉറപ്പു നല്‍കിയത്. കൊ...തുട൪ന്ന് വായിക്കുക


മാ​​​ധ്യ​​​മ​​​പ്ര​​വ​​ർ​​ത്ത​​ക​​രെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​സ​​​ര​​​ത്തേ​​​ക്കു അ​​​ടു​​​പ്പി​​​ച്ചി​​​ല്ല:മാ​ധ്യ​മ​വിലക്ക് അ​പ​ല​പ​നീ​യം: കെ​യു​ഡ​ബ്ല്യു​ജെ

തി​​​രു​​​: മു​​​ൻ​​മ​​​ന്ത്രി എ.​​​കെ.ശ​​​ശീ​​​ന്ദ്ര​​​ന്‍റെ രാ​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഫോ​​​ണ്‍കെ​​​ണി വി​​വാ​​ദ​​ത്തെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് മു​​​ഖ്യ​​​...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.