|
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാള ഭാഷ ബിൽ നിയമസഭ പാസാക്കി |
24/5/2017 |
തിരു: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാള ഭാഷ (നിർബന്ധിത ഭാഷ) ബിൽ നിയമസഭ പാസാക്കി. ശീർഷകത്തിലെ നിർബന്ധിത എന്ന വാക്ക് ഒഴിവാക്കി മലയാള ഭാഷാ പഠന നിയമം എന്നാണ് പേരു നൽകിയിരിക്കുന്നത്. മലയാള ഭാഷാ പഠനം നിർബന്ധമാക്കുന്നതിന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിയമം അനുസരിച്ച് ഇനി സംസ്ഥാനത്ത് ഏതു സ്കൂളിലും ഒന്നാം ക്ലാസിൽ ചേരുന്ന വിദ്യാർഥിക്ക് മലയാളം പഠിക്കാതെ എസ്എസ്എൽസി പാസാകാൻ കഴിയില്ല. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ മലയാളം നിർബന്ധമാവും.ഒന്നാം ക്ലാസ് മുതൽ ക്രമാനുഗതമായി മലയാളം പഠിപ്പിക്കും. ഭാഷാ ന്യൂനപക്ഷ സ്കൂളുകളിൽ നിലവിൽ മൂന്നു ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം മലയാളം കൂടി പഠിപ്പിക്കണം. അവർക്കുവേണ്ടി സാധാരണ മലയാളം പാഠപുസ്തകത്തിന് പകരം എസ്ഇആർടിയുടെ നേതൃത്വത്തിൽ പ്രത്യേക പാഠപുസ്തകം തയാറാക്കും. ഓറിയന്റൽ സ്കൂളുകളിൽ അഞ്ചാംക്ലാസ് മുതലാണ് മലയാള പഠനം നിർബന്ധമാക്കിയിരിക്കുന്നത്.
ഈ സ്കൂളുകളിൽ മലയാളം പഠിപ്പിക്കാൻ അധ്യാപകരില്ലെങ്കിൽ പുതിയ തസ്തിക സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കും. സിബിഎസ്ഇ, ഐസിഎസ് സ്കൂളുകൾക്ക് എൻഒസി നൽകുന്പോൾ മലയാളം പഠിപ്പിക്കണമെന്ന് സർക്കാർ വ്യവസ്ഥ വയ്ക്കുമെന്നും മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. അവിടെ നിലവിൽ എട്ടാംക്ലാസ് വരെ ത്രിഭാഷാ പഠനമാണ്. ഒൻപതാം ക്ലാസിലേക്ക് മറ്റൊരു മലയാളം പുസ്തകം തയാറാക്കും. ചരിത്രത്തിലേക്കുള്ള വഴിതുറക്കലാണ് പുതിയ നിയമം. പുതിയ തലമുറയെ മലയാളം അറിയുന്നവരായി മാറ്റണം. കേവലം മലയാള പഠനം എന്നതിനപ്പുറത്തു വിദ്യാർഥികൾ സംസ്കാരത്തെ തൊട്ടറിയണമെന്നത് ഉറപ്പാക്കുക കൂടിയാണ് നിയമം വഴി സാധ്യമാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
നിയമത്തിന്റെ ശീർഷകത്തിൽ നിന്ന് ഒഴിവാക്കിയ നിർബന്ധം എന്ന പദം പീഠികയിൽ നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. കെ.സി.ജോസഫ്, കെ.കൃഷ്ണൻകുട്ടി, ഇ.പി.ജയരാജൻ, ഷാപി പറന്പിൽ, കെ.വി അബ്ദുൾ ഖാദർ, ഒ. രാജഗോപാൽ, എൻ.എ നെല്ലിക്കുന്ന്, എ. പ്രദീപ്കുമാർ, എസ്. ശർമ,ഡോ.എൻ. ജയരാജ്, മുല്ലക്കര രത്നാകരൻ, എ.പി അനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
|
|
നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ |
തിരു:നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽശക്തിയോ ടെ അതിനെ പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. സ്ത്രീ കളുടെ അവകാശ സംരക്ഷണ പ്രശ്നത്തിൽ എൽഡിഎഫ് സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതിൽനിന്ന...തുട൪ന്ന് വായിക്കുക |
|
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടപ്രകാരം ഒ.രാജഗോപാല്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി |
തിരു:അതിപുരാതനകാലം മുതല്‍ ശബരിമല ഉള്‍പ്പെടെയുള്ള പതിനെട്ട് മലകളിലും അധിവസി ച്ചിരുന്ന ഗോത്രവിഭാഗക്കാരാണ് മലയരയരെന്നും മകരസംക്രമനാളില്‍ പൊന്നമ്പലമേട്ടില്‍ ആചാ രപരമായി നടത്തി വന്നിരുന്ന മകരവിളക്ക് തെളിക്കല്‍, മണ്ഡലകാലത്ത് ശബരിമല ക്ഷേത്രത്തി ലെ അയ്യപ്പ പ...തുട൪ന്ന് വായിക്കുക |
|
എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി |
തിരു: സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 270/2005/ആ.ക.വ തീയതി 25/10/2005 പ്രകാരം ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടി സമയത്തിന് ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുളള അനുവാദം നല്കിയിട്ടുണ്...തുട൪ന്ന് വായിക്കുക |
|
പി.സി. ജോര്‍ജ് എം.എല്‍.എ.യുടെ സബ്മിഷന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മറുപടി |
തിരു:ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി അണ് എയ്ഡഡ് മേഖലയില്‍നടത്തുന്ന സ്പെഷ്യല്‍ സ്കൂളുകളുടെ ഭൗതീകവും, അക്കാദമിക്കും ആയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി 27/11/2017 -ല്‍ മുഖ്യമന്ത്രി ഒരു യോഗം വിളിക്കുകയും,...തുട൪ന്ന് വായിക്കുക |
|
നിയമ സഭയിൽ ഗണേഷ്കുമാർ സുവിശേഷകനായി (മോഹൻ കെ ജോർജ്ജ്, പ്രത്യേക ലേഖകൻ) |
തിരു; കേരളാ നിയമസഭയിൽ കെ.ബി.ഗണേഷ്കുമാർ സുവിശേഷകനായി. നിയമസഭക്കു പുറത്തു ചിലർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നു.അതുകൊണ്ടാണ് തനിക്കെതിരെ കള്ളക്കേസുകൾ കുത്തി
പ്പൊക്കാൻ ചിലർ ശ്രമിക്കുന്നത്.അതിന്റെ സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും.കാത്തിരിക്കുക....തുട൪ന്ന് വായിക്കുക |
|
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി |
തിരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവത്തിൽ കേരളത്തിൽ ഭയാനകമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വരുന്ന പ്രതികരണങ്ങൾ തെറ്റാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 49പേരെ കൂടി ഇനി കണ...തുട൪ന്ന് വായിക്കുക |
|
നയപ്രഖ്യാപന പ്രസംഗം പൂർണ രേഖയായി കണക്കാക്കുമെന്നു സ്പീക്കർ |
തിരു:നയപ്രഖ്യാപന പ്രസംഗത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കിയെങ്കിലും ഗവർണർ നിർദേശിക്കാത്ത സാഹചര്യത്തിൽ നയപ്രഖ്യാപന പ്രസംഗം പൂർണ രേഖയായി കണക്കാക്കുമെന്നു സ്പീക്കർ റൂളിംഗ് നൽകി. രേഖയിലെ ഗവർണർ വായി...തുട൪ന്ന് വായിക്കുക |
|
നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്) |
ടുറിസം വകുപ്പ് വൻ കുതിച്ചുചാട്ടത്തിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
വയനാട് കേരളത്തലെ വലിയ ടുറിസ്റ് ഡെസ്റ്റിനേഷൻ ആയിമാറുകയാണ്. വിദേശ ടുറിസ്റ്റുകളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കാൻ ടുറിസം വകുപ്പ് തയാറാകുന്നു. ഇതിനായി മാർക്ക...തുട൪ന്ന് വായിക്കുക |
|
നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്) |
ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ല ; സ്പീക്കർ
ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്നുo പ്രതിക്ഷേധിക്കാൻ പല മാർഗങ്ങൾ ഉണ്ടെന്നുംസഭാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അതിനാൽ ദയവായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്...തുട൪ന്ന് വായിക്കുക |
|
നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് സ്പീക്കർ |
തിരു: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മന്ത്രിമാർക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് റൂളിംഗ് നൽകി.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു.
ചോദ്യങ്ങൾക്ക് ക...തുട൪ന്ന് വായിക്കുക |
|
പിണറായി വിജയന് സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു |
തിരു:കൃഷി-പരമ്പരാഗത മേഖല, സാമൂഹിക സുരക്ഷ,പാര്‍പ്പിടം,ആരോഗ്യ സംരക്ഷണം എന്നി വക്ക് ഊന്നല്‍ നല്കി പുതിയ സമീപനവുമായി പിണറായി വിജയന് സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. 12000 കോടിയുടെ മാന്ദ്യപ്രതിരോ...തുട൪ന്ന് വായിക്കുക |
|
രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ് വായനയില്‍ റെക്കോര്‍ഡായി |
തിരു. രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് 2016ലെ കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത് ബജറ്റ് വായനയില്‍ റെക്കോര്‍ഡായി. കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തോമസ് ഐസക്ക് തകര്‍ത്തു. ധനമന...തുട൪ന്ന് വായിക്കുക |
|
നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു |
തിരു: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാ പനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ്.പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരു തരമായ വീ...തുട൪ന്ന് വായിക്കുക |
|
നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും |
തിരുഃ നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും. ഫെബ്രുവരി 19, 22 തീയതികളില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം, സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടെന്ന് വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിച്ചു. 22 ന് നടത്ത...തുട൪ന്ന് വായിക്കുക |
|
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും |
തിരുഃ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കട വഴി നല്‍കിവരുന്ന ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും. പൊതുവിത രണ സംവിധാനം മെച്ചപ്പെടുത്താനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.കേരളത്തിലെ തനത് ഭക്ഷ്യവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര ഗു...തുട൪ന്ന് വായിക്കുക |
|