Print this page

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

One vote is enough to change the verdict; Collector and Chief Electoral Officer in Gensee color One vote is enough to change the verdict; Collector and Chief Electoral Officer in Gensee color
എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കറും സംഘവും തയ്യാറാക്കിയ വീഡിയോ. അടിപൊളി മ്യൂസിക്കും കുറിക്കു കൊള്ളുന്ന സന്ദേശവുമാണ് വീഡിയോയുടെ പ്രത്യേകത. ഒരു ഗോൾ മതി കളി മാറി മറിയാൻ ,ഒരു റണ്ണ് മതി ഒരു മാച്ച് തിരിയാൻ , ഒരോ തുള്ളിയും ചേരുമ്പോഴത് വമ്പൻ തിരമാലയാവും അതു കൊണ്ട് നിങ്ങളുടെ വോട്ടുകൾ ഈ നാടിന് വേണമെന്ന് പറഞ്ഞ് കൊണ്ട് വോട്ടിംഗിൽ എക്‌സ്‌ക്യൂസ് തേടുന്ന യുവാക്കളിലേക്ക് എത്തിയിരിക്കുകയാണ് ഈ വീഡിയോ. ഓരോ വരിയിലും ഓരോ ആക്ഷനിലും യുവഹൃദയങ്ങളിലേക്ക് കടന്നു ചെല്ലുന്ന മാജിക് ഈ വീഡിയോയിലുടനീളം നിലനിർത്താനായി എന്നതും ശ്രദ്ധേയമാണ്.
അടിപൊളി ചുവടുവെയ്പ്പുകളുമായി സി ഇ ഒ രത്തൻ ഖേൽക്കറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അനു കുമാരിയും തകർത്താടുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് പങ്കാളിത്തത്തിലേക്ക് ജില്ലയെ നയിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഉണ്ട് അതിന് പിന്നിൽ. കോവളം കെ ടി ഡി സി സമുദ്രയിൽ ചിത്രീകരിച്ച വീഡിയോയിൽ കളക്ടറുടെ അതിമനോഹരമായ ക്ലാസിക് നൃത്ത ചുവടുകളും കാണാം.

കളക്ടറുടെ ഇന്റേണുകൾക്കൊപ്പം ഒരുക്കിയിരിക്കുന്ന ഈ ദൃശ്യ സംഗീതവിരുന്നിൽ സ്വീപ്പ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സിയും ചുവട് വെയ്ക്കുന്നു. ചീഫ് ഇലക്ടറൽ ഓഫീസ് ഇറക്കിയ തീം സോങ്ങിനാണ്് കളക്ടറുടെ ഇന്റേണായ മാനസ ആർ ബി നൃത്ത ചുവടുകളൊരുക്കിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ്, ജില്ലാ ഭരണകൂടം, ജില്ലാ സ്വീപ്പ് ടീം എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കിയ വീഡിയോയിൽ ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് അണ്ടർ സെക്രട്ടറി സരിൻ എസ്എസ്, ബിഎൽഒ സത്യഭാമ, അനഘ സജികുമാർ, മാനസ ആർബി, ദേവിക അനിൽ, ദീപ എൽ, അനീഷ് എംഎസ്, അഭിജിത്ത്, അശ്വിൻ എന്നിവരുമുണ്ട്.
. ജില്ലയിലെ വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്‌കൂബാ ഡൈവിംഗ് മുതൽ പാരാ ഗ്ലൈഡിംഗ് വരെ ഒട്ടേറെ വ്യത്യസ്ത പരിപാടികളാണ് സ്വീപ് ഒരുക്കിയത്‌.




Rate this item
(0 votes)
Last modified on Tuesday, 07 April 2026 02:42
Pothujanam

Pothujanam lead author

Latest from Pothujanam