Print this page

രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്

By September 05, 2021 1102 0
ravi shastri ravi shastri amar ujala
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി പരിശീലകന്‍ രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്. ശാസ്‌ത്രിയുടെ കൊവിഡ് ലാറ്ററെല്‍ ഫ്ലോ ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
ഐസൊലേഷനിലുള്ളവര്‍ ടീം ഹോട്ടലില്‍ തുടരുമെന്നും ഇവര്‍ക്ക് വിശദമായ ആര്‍ടിപിസിആര്‍ നടത്തുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം നാലാം ദിനത്തെ മത്സരത്തിനായി ഇന്ത്യന്‍ ടീമിലെ മറ്റംഗങ്ങള്‍ക്ക് ഓവലില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:09
Pothujanam

Pothujanam lead author

Latest from Pothujanam