Print this page

ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് എന്ന പ്രസംഗം; രാഹുലിനെതിരെയുള്ള മാനനഷ്ടക്കേസ് തള്ളി

By September 21, 2021 1048 0
മുംബൈ: ഗാന്ധിയെ വധിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രസംഗിച്ചതിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്ദേ എന്നയാൾ നൽകിയ ഹർജിയാണ് തള്ളിയത്. 2014ൽ നടത്തിയ പ്രസംഗം തനിക്ക് മാനനഷ്ടമുണ്ടാക്കിയതെന്നാണ് ഹർജിക്കാരൻ വാദിച്ചത്.
ആദ്യം ബീവണ്ടി കോടതിയെയും ഹർജി തള്ളിയതോടെ ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. 2018ൽ ബീവണ്ടി കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരായിരുന്നു. ഹർജി ഹൈക്കോടതിയും തള്ളിയതോടെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam