Print this page

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

Vipanchika's body will be brought home, while the baby's body will be cremated in the UAE. Vipanchika's body will be brought home, while the baby's body will be cremated in the UAE.
ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബൈയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ചർച്ചയിലാണ് തീരുമാനം. അതേസമയം, വിപ‍ഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്. കൊല്ലം സ്വദേശിനിയായ വിപ‌ഞ്ചികയും കു‍ഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുടുംബം കോടതിയിൽ ഹർജിയും നൽകിയിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam