Print this page

ഇന്ത്യയില്‍ ചാവേറാക്രമണപദ്ധതി; ഐഎസ് ഭീകരന്‍ പിടിയില്‍

By August 23, 2022 1053 0
മോസ്കോ: റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാവിനെതിരെ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി റഷ്യന്‍ മാധ്യമറിപ്പോര്‍ട്ട്. ബിജെപി ദേശീയവക്താവായ നുപുര്‍ ശര്‍മ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പ്രതികാരമായിട്ടാണ് ഇയാള്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) വെളിപ്പെടുത്തി.

മധ്യ ഏഷ്യന്‍ രാജ്യത്തുനിന്നുള്ള പൗരനെ 2022 ഏപ്രിലിനും ജൂണിനുമിടയിലാണ് ചാവേറാക്രമണത്തിനായി ഐഎസ് മേധാവികളിലൊരാള്‍ റിക്രൂട്ട് ചെയ്തത്. ഇയാളുടെ കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. ടെല​ഗ്രാം മെസഞ്ചര്‍ വഴിയും ഇസ്താംബുളില്‍ നേരിട്ടും നടത്തിയ കൂടിക്കാഴ്ചകളിലൂടെയാണ് ഇയാളെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. റഷ്യയിലെത്തി യാത്രാരേഖ ശരിയാക്കി ഇന്ത്യയിലേക്ക് പോകാനായിരുന്നു ഐഎസ് നിര്‍ദേശം. ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിക്കുന്നതിന്റെ ദൃശ്യം എഫ്എസ്ബി പുറത്തുവിട്ടു.
Rate this item
(0 votes)
Author

Latest from Author