Print this page

ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം ഔസേപ്പച്ചന്

By September 27, 2021 1014 0
Ouseppachan Ouseppachan
പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ രണ്ടാമത് പരവൂർ ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചന്. പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ചെയർമാനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവി മേനോൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ദേവരാജൻ മാസ്റ്റർ അന്ത്യ വിശ്രമം കൊള്ളുന്ന പരവൂർ മുനിസിപ്പൽ പാർക്കിൽ 2021 നവംബർ മാസം 1 ന് നടക്കുന്ന പരവൂർ സംഗീത സഭയുടെ നാലാം വാർഷിക ആഘോഷ വേളയിൽ വെച്ച് പുരസ്കാരം നൽകും. പരവൂർ സംഗീത സഭ പ്രസിഡന്റ് സജി അരങ്ങ്, സെക്രട്ടറി മാങ്കുളം രാജേഷ്, വൈസ് പ്രസിഡന്റ് മധു കുമാർ. ബി, ട്രഷറർ ആർ. ഗോപിനാഥ പിള്ള, ഭാരവാഹി ബിജു എം. എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam